ഇതാണ് കുഞ്ചാക്കോ ബോബന് ലഭിച്ച മികച്ച പിറന്നാള്‍ സമ്മാനം

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന് ഇന്ന് നാല്‍പത്തി രണ്ടാം പിറന്നാള്‍. തന്റെ പിറന്നാള്‍ ദിനത്തില്‍ ലഭിച്ച ഏറ്റവും മികച്ച സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ആരാധകര്‍ക്കുപുറമെ ചലച്ചിത്ര ലോകത്തെ നിരവധി പേരും പ്രിയതാരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിരുന്നു.

എന്നാല്‍ തനിക്ക് ലഭിച്ച ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനത്തെക്കുറിച്ച് താരം പറയുന്നതിങ്ങനെ: 2019 വര്‍ഷത്തില്‍ എനിക്കേറെ ആകാംഷ സമ്മാനിക്കുന്ന രണ്ട് പുതിയ ചിത്രങ്ങള്‍ ഞാന്‍ അനൗണ്‍സ് ചെയ്യുകയാണ്. പറവയ്ക്കു ശേഷം സൗബിന്‍ സാഹില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഗപ്പിയ്ക്കു ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഞാനെത്തുന്നു. എനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട ജന്മദിന സമ്മാനം’ പുതിയ ചിത്രങ്ങളെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച കുറിപ്പിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.

കുഞ്ചാക്കോ ബോബന്റെ 42ാം പിറന്നാള്‍ ദിനമായ ഇന്ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ണ്ണമോതിരം നല്‍കാന്‍ ചാക്കോച്ചന്‍ ഫാന്‍സും രംഗത്തെത്തിയിട്ടുണ്ട്. ചാക്കോച്ചന്‍ ഫ്രണ്ട്‌സ് യുഎഇ, ചാക്കോച്ചന്‍ ലവേഴ്‌സ് എന്നിവര്‍ ചേര്‍ന്നാണ് ഒരല്‍പം വിത്യസ്തമായ ആഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.

നിവിന്‍ പോളി, മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനു സിത്താര, മിഥുന്‍ രമേഷ്, അതിഥി രവി തുടങ്ങിയവരും സാമൂഹ്യമാധ്യമങ്ങളിലൂടെ മലയാളികളുടെ പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു.