ഡ്രംസിൽ താളമിട്ട് ഒരു അത്ഭുതബാലൻ; വൈറൽ വീഡിയോ കാണാം..

സമൂഹ മാധ്യമങ്ങളിൽ തരംഗമായി ഒരു കൊച്ചുമിടുക്കൻ. ഡ്രംസിൽ താളമിടുന്ന ഒരു മൂന്ന് വയസുകാരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ഐഗിരി നന്ദിനി നന്ദിത മേദിനി’ എന്ന ഹിന്ദു ആത്മീയ ഗാനത്തിനൊപ്പമാണ് ഈ കൊച്ചുമിടുക്കൻ ഡ്രംസിൽ താളമിടുന്നത്.

ആരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന കൊച്ചുമിടുക്കന് ആശംസകളുമായി നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്. സോഷ്യൽ മീഡിയിൽ തരംഗമായ ഈ കൊച്ചുമിടുക്കന്റെ പ്രകടനം കാണാം..