‘ഇതാണ് ഏറ്റവും മികച്ച സെല്‍ഫി’; മനോഹരചിത്രം പങ്കുവെച്ച് പാണ്ഡ്യ

December 24, 2018

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമാവുകയാണ് ഹര്‍ദിക് പാണ്ഡ് പങ്കുവെച്ച ഒരു ചിത്രം. ‘ബെസ്റ്റ് സെല്‍ഫി എവര്‍’ എന്ന കുറിപ്പോടുകൂടിയാണ് ഇന്ത്യന്‍ക്രിക്കറ്റ് ടീം താരങ്ങള്‍ക്കൊപ്പമുള്ള മനഹരചിത്രം പാണ്ഡ്യ ട്വിറ്ററില്‍ പങ്കുവെച്ചത്. പരിക്കുമൂലം ടീമിനു പുറത്തായശേഷം തിരിച്ചെത്തിയിരിക്കുകയാണ് പാണ്ഡ്യ. ഈ സന്തോഷം താരത്തിന്റെ സെല്‍ഫിയില്‍ പ്രകടമാണെന്നാണ് പലരുടെയും കമന്റ്.

ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരമാണ് പാണ്ഡ്യ കളിച്ച അവസാനത്തെ ടെസ്റ്റ്.  സെപ്റ്റംബറില്‍ ഏഷ്യാകപ്പില്‍ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് ആരാധകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചുകൊണ്ട് പാണ്ഡ്യയ്ക്ക് പരിക്കേറ്റത്. ഈ മാസം 26ന് മെല്‍ബണില്‍ തുടങ്ങുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ പാണ്ഡ്യ കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹനുമ വിഹാരിക്കു പകരക്കാരനായിട്ടായിരിക്കും പാണ്ഡ്യ അടുത്ത ടെസ്റ്റില്‍ കളിക്കുക എന്നാണ് വിലയിരുത്തല്‍.