കാലഘട്ടത്തിന് അനിവാര്യമായ മാറ്റവുമായി കേശു; വീഡിയോ കാണാം..

December 9, 2018

കാലഘട്ടത്തിന് അനിവാര്യമായ തീരുമാനവുമായി കേശു… കേശുവും ശിവയും ലച്ചുവിനൊപ്പം ഒരു മുറിയിലാണ് താമസം. എന്നാൽ  കാലഘട്ടത്തിനനുസരിച്ച് ഒരു മാറ്റം അനിവാര്യമാണെന്ന തിരിച്ചറിവാണ് കേശുവിനെ പുതിയ റൂമിലേക്ക്  മാറ്റാൻ പ്രേരിപ്പിച്ചത്.

മുടിയൻ ചേട്ടന്റെ റൂമിലേക്കാണ് കേശു താമസം മാറ്റാൻ തീരുമാനിച്ചത്. റൂമിലെ മുഴുവൻ സാധനങ്ങളും എടുത്ത് പുതിയ റൂമിലേക്ക് മാറാൻ തുടങ്ങുന്ന കേശുവിനെ കളിയാക്കാൻ എത്തുകയാണ് ലച്ചുവും ശിവയും. ഇതോടെ കേശുവിന്റെ മാറ്റാത്തതിന്റെ കാരണമന്വേഷിച്ച് നീലുവും രംഗത്തെത്തി.

അവസാനം അമ്മയുടെയും മുത്തശ്ശിയുടേയും അനുഗ്രഹം വാങ്ങി കേശു റൂമിന്റെ പടിയിറങ്ങി… വീഡിയോ കാണാം…