സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരമാണ് കരിക്ക് എന്ന വെബ്‌സീരിസിലൂടെ ശ്രദ്ധേയനായ ലോലൻ എന്ന ശബരീഷ് സജിൻ. മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ശബരീഷ് അഭിനയത്തിൽ മാത്രമല്ല മ്യൂസിക്കിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഫ്ലൂട്ട് വായിക്കുന്ന ലോലന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
മോഹൻലാൽ അഭിനയിച്ച ‘നരൻ’ എന്ന സിനിമയിലെ തീം സോങ്ങാണ് ശബരീഷ് ഫ്ലൂട്ടിൽ വായിച്ചത്. ദീപക് ദേവ് ഒരുക്കിയ ഈ ഗാനം മനോഹരമായി വായിച്ച ശബരീഷിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.