ഒരു നോട്ടം ഒരേഒരു നോട്ടം; ലൂസിഫറിന്റെ പുതിയ പോസ്റ്റർ ശ്രദ്ധേയമാകുന്നു

January 24, 2019

മലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’.  സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. പൃഥിരാജ് തന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ ആരാധകർക്കായി പങ്കുവെച്ചത്. മോഹൻലാലിന്റെ ജ്വലിക്കുന്ന നോട്ടം തന്നെയാണ് പോസ്റ്ററിന്റെ മുഖ്യ ആകർഷണം.

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. അരുൺ ​ഗോപിയാണ് ചിത്രത്തിന്റെ സംവിധാനം. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്റെ സന്തോഷവും നേരത്തെ അദ്ദേഹം പങ്കുവെച്ചിരുന്നു. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്ന മുരളി ഗോപിക്കും ‘ലൂസിഫര്‍’ നിര്‍മ്മിക്കുന്ന ആന്റണി പെരുമ്പാവൂരിനുമൊപ്പം മോഹന്‍ലാലും പൃഥ്വിരാജും ചേര്‍ന്നതോടെ വെള്ളിത്തിരയില്‍ എന്ത് അത്ഭുതമാണ് സൃഷ്ടിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍.