മിഖായേലിലെ ആ രംഗങ്ങള്‍ പിറന്നതിങ്ങനെ; മെയ്ക്കിങ് വീഡിയോ കാണാം

January 26, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായെത്തിയ മിഖായേല്‍ എന്ന ചിത്രം. ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ സംവിധായകന്‍. മാസ് ലുക്കില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് ഉണ്ണി മുകുന്ദനാണ്. തീയറ്ററുകളില്‍ ചിത്രം കൈയടി നേടുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് മിഖായേലിന്റെ മെയ്ക്കിങ് വീഡിയോ.

ഫാമിലി ത്രില്ലര്‍ മൂഡില്‍ തയാറാക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഹനീഫ് അദേനി ഒരുക്കുന്ന ‘മിഖായേല്‍’. സിനിമയുടെ ഭൂരിഭാഗവുംവിദേശത്താണ്ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്.

ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുന്നത്. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമാണ് മിഖായേല്‍. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെ പി എസി ലളിത, ശാന്തികൃഷ്ണ എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.