മാനസമണിവേണുവിൽ ഗാനം പകർന്ന് നേഹൽ; വീഡിയോ കാണാം..

January 15, 2019

സ്വരമാധുര്യത്തിലൂടെ ടോപ് സിംഗർ വേദി കീഴടക്കിയ ഗായികയാണ് നേഹൽ. മാനസമണിവേണുവിൽ എന്ന ഗാനവുമായാണ് നിഹാൽ ഇത്തവണ ആരാധക ഹൃദയങ്ങൾ കീഴടക്കാൻ എത്തിയത്. മൂടൽമഞ്ഞ് എന്ന ചിത്രത്തിലെ ഈ മനോഹരഗാനത്തിന് ഗാനരചന നിർവഹിച്ചിരിക്കുന്നത് പി ഭാസ്കരനാണ്. ഉഷ ഖന്ന സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് എസ് ജാനകിയാണ്.

വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ റിയാലിറ്റി ഷോയാണ്. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..