‘സകലകലാശാല’ ജനുവരി 4 ന് തീയറ്ററുകളിലേക്ക്

January 2, 2019

കലാലയത്തിന്റെ കഥ രസകരമായി പറയുന്ന ചിത്രം ‘സകലകലാശാല’ റിലീസിന് ഒരുങ്ങുന്നു. ചിത്രം ജനുവരി 4 ന് തീയറ്ററുകളിലെത്തും. കോളേജ് കോമഡി എന്റര്‍ടെയ്‌നറാണ് ചിത്രം.

വിനോദ് ഗുരുവായൂരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷാജി മുത്തേടനാണ് നിര്‍മ്മാണം. അബാം മൂവീസാണ് ചിത്രത്തിന്റെ വിതരണാവകാശം നേടിയിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും വിനോദ് ഗുരുവായൂര്‍ തന്നെയാണ്. ജയരാജ് സെഞ്ചുറിയും മുരളി ഗിന്നസുമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

നിരഞ്ജന്‍, മാനസ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഇതിനുപുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.