മധുര സുന്ദര ഓർമ്മകളിലേക്ക് ആരാധകരെ കൂട്ടിക്കൊണ്ടുപോകാൻ കുട്ടിപ്പാട്ടുകാരി ആവണിക്കുട്ടി; വീഡിയോ കാണാം..

സ്വര മാധുര്യം കൊണ്ടും ആലാപന മികവുകൊണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കുട്ടി ഗായികയാണ് ആവണി. ആവണിമോളുടെ പാട്ടുകൾ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഫേവറൈറ്റ് റൗണ്ടിൽ ഒരു മനോഹര ഗാനവുമായാണ് ഈ കുട്ടിപ്പാട്ടുകാരി എത്തുന്നത്.

മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച ‘ഓർമ്മകൾ ഓടിക്കളിക്കുവാൻ എത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ’ എന്ന മനോഹര ഗാനവുമായാണ് ആവണികുട്ടി ടോപ് സിംഗർ വേദി കീഴടക്കാൻ എത്തിയത്.

ലോകമലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഒഡീഷനിലെ നിരവധി കടമ്പകൾ കടന്നെത്തിയ 23 കുട്ടിപ്രതിഭകളാണ് ഈ ഷോയിൽ മാറ്റുരയ്ക്കുന്നത്. എല്ലാ ദിവസവും രാത്രി 8.30 ന് ഫ്ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ സംഗീതവിരുന്ന്..