ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് പോയാൽ..; ശ്രദ്ധിക്കാം ഈ ഏഴ് കാര്യങ്ങൾ

ഇന്ന് സ്വന്തമായി വാഹനങ്ങൾ ഉള്ളവരാണ് മിക്കവരും. ആൺ-പെൺ വ്യതാസമില്ലാതെ എല്ലാവരും വാഹനം ഓടിക്കുന്നവരും. എന്നാൽ വാഹന അപകടങ്ങൾ ഇന്ന് വളരെയധികമാണ്. ഡ്രൈവ് ചെയ്യുമ്പോൾ വാഹനങ്ങളുടെ ബ്രേക്ക് പോയി അപകടങ്ങൾ ഉണ്ടാകുന്ന വാർത്തകൾ നാം നിരവധി കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ വാഹനം ഓടിക്കുന്നതിനിടയിൽ ബ്രേക്ക് പോയാൽ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കാം…

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ബ്രേക്ക് നഷ്‌ടപ്പെട്ടാൽ ആദ്യം വേണ്ടത് ഹാൻഡ് ബ്രേക്ക് പകുതിയിടുക. ശേഷം ഗിയർ താഴ്ത്തി സെക്കൻഡ് ഗിയറിൽ കൊണ്ട് വരിക. ശേഷം ഹാൻഡ് ബ്രേക്ക് പൂർണ്ണമായും ഇടുക. കാർ നിൽക്കും. എന്നാൽ കാർ വളരെ സ്പീഡിൽ വരുമ്പോഴാണ് ബ്രേക്കില്ല  എന്ന വിവരം തിരിച്ചറിയുന്നതെങ്കിൽ ആത്മസംയമനം കൈവിടാതെ ആത്മവിശ്വത്തോടെ ഇരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.

വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ ബ്രേക്ക് പോയാൽ…. ശ്രദ്ധിക്കാം ഈ കാര്യങ്ങൾ..

  1. ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും എടുത്ത് മാറ്റുക
  2. ബ്രേക്ക് പെഡലില്‍ പതിയെ കാലമര്‍ത്തുക.
  3. സാവധാനം പിറകെ പെഡലിൽ പൂർണമായും കാൽ അമർത്തുക.
  4. ഗിയർ താഴ്ത്തി വാഹനത്തിന്‍റെ വേഗത കുറയ്ക്കുക.ആദ്യം ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക. വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ഏറ്റവും താഴ്ന്ന ഗിയറിലേക്ക് മാറ്റുക. അതേസമയം പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് മാറ്റിയാൽ വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെടാണ് സാധ്യതയുണ്ട്. അതിനാൽ സാവധാനത്തിൽ ഘട്ടം ഘട്ടമായി മാത്രം ബ്രേക്ക് ഇടുക.
  5.  എ സി ഓൺ ചെയ്യുക
  6. ലൈറ്റ്, ഹീറ്റഡ് റിയര്‍, വിന്‍ഡോ എന്നിവ പ്രവർത്തിപ്പിക്കുക, ഇത് ഒരു പരിധി വരെ വാഹത്തിന്റെ വേഗത കുറയ്ക്കാൻ സഹായിക്കും.
  7. വണ്ടി സൈഡ് ചേർത്തതിന് ശേഷം ഹാന്‍ഡ്‌ബ്രേക്ക് ഇടുക. ഇത് വണ്ടി നിൽക്കാൻ സഹായിക്കും.

അതേസമയം വണ്ടി നിയന്ത്രണം വിട്ടു എന്നു മനസ്സിലാക്കുമ്പോൾ തന്നെ ഹോൺ  അടിച്ചും, ലൈറ്റ് ഇട്ടും മറ്റ് വാഹനങ്ങൾക്ക് അപകട സൂചന നൽകണം. ഇല്ലാത്ത പക്ഷം കൂടുതൽ അപകടങ്ങൾക്ക് ഇത് കാരണമാകും.

 

 

Leave a Reply

Your email address will not be published. Required fields are marked *