‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’; കുമ്പളങ്ങി നൈറ്റ്സിലെ മനോഹരമായ ആ പ്രെപോസല്‍ രംഗം; വീഡിയോ

March 18, 2019

ചില രാത്രികള്‍ക്ക് ഭംഗി കൂടിതലാണ്, കുമ്പളങ്ങിയിലെ രാത്രികള്‍ക്കും. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം ഏറെ മികച്ചു നില്‍ക്കുന്നു. തീയറ്ററുകളില്‍ ചിത്രം കണ്ടിറങ്ങുന്നവര്‍ക്കെല്ലാം ഏറെ മികച്ച ചിത്രം എന്നുമാത്രമാണ് പറയാനുള്ളത്. ഓരോ കഥാപാത്രങ്ങളും ഓരോ സീനുകളും പ്രേക്ഷകഹൃദയങ്ങളില്‍ അത്രമേല്‍ ആഴത്തില്‍ പതിയുന്നുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു രംഗം. ചിത്രം കണ്ടിറങ്ങിയ ആര്‍ക്കും മറക്കാനാവാത്ത ഒന്നാണ് ബോബിയും ബേബി മോളും തമ്മിലുള്ള പ്രണയം. പണത്തിന്റെയും പ്രതാപത്തിന്റെയുമെല്ലാം അതിര്‍ വരമ്പുകള്‍ ഭേദിച്ചുകൊണ്ടുള്ള ഈ പ്രണയം പ്രേക്ഷകന് പ്രിയപ്പെട്ടതാക്കുന്നു. ബേബി മോളുടെയും ബോബിയുടെയും പ്രണയത്തിലെ മനോഹരമായ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

‘ഊളയെ പ്രേമിച്ച പെണ്‍കുട്ടി’ എന്ന ക്യാപ്ഷനോടു കൂടിയാണ് ഈ രംഗം യു ട്യൂബില്‍ പങ്കുവെച്ചിരിക്കുന്നത്. മണിക്കറുകള്‍ കൊണ്ടുതന്നെ രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഭാവന സ്റ്റുഡിയോസാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നതും.  പിണങ്ങി പോകുന്ന ബോബിയെ ബേബി മോളെ തിരികെ വിളിക്കുന്നതും തുടര്‍ന്നുള്ള മനോഹരമായെരു പ്രെപോസല്‍ രംഗവുമാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെച്ചിരിക്കുന്നത്.

Read more:”ഞാന്‍ സായൂ, സിത്താരക്കുട്ടിന്റെ മോള്”; പാട്ടിനൊപ്പം പരിചയപ്പെടുത്തലുമായി ഗായിക സിത്താരയുടെ മകള്‍: വീഡിയോ

മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഫഹദ് ഫാസില്‍ സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.