”രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ടോങ്”; ശ്രദ്ധേയമായി മധുരരാജയുടെ ടീസര്‍

March 20, 2019

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘മധുരരാജ’യുടെ ടീസര്‍ പുറത്തെത്തി. മലയാളത്തിന്റെ മെഗസാറ്റാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മധുരരാജ’. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും മമ്മൂട്ടിയുടെ കിടിലന്‍ ഡയലോഗുകളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ആരാധകരുടെ പ്രതീക്ഷയ്ക്ക് മാറ്റു കൂട്ടുന്നുണ്ട് ടീസര്‍.

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി പൃത്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത തന്യുംനെ  പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘മധുരരാജ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയ യും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. എന്നാല്‍ പൃത്വിരാജ് ചിത്രത്തിലില്ല. ‘മധുരരാജ’ വിഷു റിലീസ് ആയി തീയറ്ററുകളിലെത്തും.

Read more:വേറിട്ട ഗെറ്റപ്പുകളില്‍ നയന്‍താര; ഭയം നിറച്ച് ‘ഐറ’യുടെ ട്രെയ്‌ലര്‍

കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജ തീയറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനുശ്രീക്ക് പുറമെ ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.