എന്തൊരു ക്യൂട്ടാണ് ഈ കുഞ്ഞുമിടുക്കി; ഹൃദയം കീഴടക്കി അനന്യ മോൾ, വീഡിയോ

April 28, 2019

മനോഹരമായ ആലാപന സൗന്ദര്യത്തിനൊപ്പം അനന്യകുട്ടിയുടെ കൊച്ചുവർത്തമാനങ്ങൾ കേൾക്കാനും ആരാധകർ ഏറെയാണ്. പാട്ടുപാടി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഈ കുഞ്ഞുമോൾക്ക് സ്നേഹത്തിൽ ചാലിച്ച സമ്മാനവുമായി എത്തിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കൾ. ഓഡിയൻസ് ചോയിസിലാണ് അനന്യകുട്ടിയുടെ മനോഹര ചിത്രവുമായി ചന്തുവും ശ്രീജിയും എത്തിയത്.

മനോഹര ഗാനങ്ങളിലൂടെ ടോപ് സിംഗർ വേദിയും പ്രേക്ഷക ഹൃദയവും കീഴടക്കാറുള്ള ഈ കുട്ടികുറുമ്പി ഇത്തവണ ഓഡിയൻസ് ചോയിസിൽ ‘ഓമന താമര കോമള പൂവേ’ എന്ന മനോഹര ഗാനമാണ് ആലപിച്ചത്. ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിലേതാണ് ഈ ഗാനം.

പുതുമയുള്ള പാട്ടുകളും രസകരമായ കുട്ടിവർത്തമാനങ്ങളുമായി ഓരോ തവണയും ആരാധകരുടെ മനം നിറയ്ക്കുന്ന പെർഫോമൻസാണ് ടോപ് സിംഗർ വേദിയിൽ അരങ്ങേറുന്നത്. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ടോപ് സിംഗർ വേദിയിലെ കുട്ടികുറുമ്പുകളുടെ ഗാനങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്.

ആരാധകർ ആവേശത്തോടെ സ്വീകരിച്ച റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. വിധികർത്താക്കളായ എം ജെ ജയചന്ദ്രനും, എം ജി ശ്രീകുമാറും, സിത്താരയും, അനുരാധയുമൊക്കെ കുട്ടിക്കുറുമ്പുകൾക്ക് ഒപ്പം ചേരുന്ന ടോപ് സിംഗർ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കി.

Read also: ജഡ്ജസിന്റെപോലും കണ്ണുനിറച്ച് വൈഷ്ണവിക്കുട്ടി; എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് വേദി, വീഡിയോ കാണാം..

ഓഡിഷനിലെ വിവിധ കടമ്പകള്‍ കടന്നെത്തിയ കുട്ടി ഗായകരാണ് ടോപ്പ് സിംഗര്‍ റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് മുതല്‍ 14 വയസുവരെയുള്ള കുട്ടികള്‍ ടോപ്പ് സിംഗറിലൂടെ സംഗീതത്തിന്റെ ഇന്ദ്രജാലവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നു. എല്ലാ ദിവസവും രാത്രി 8 മണിക്ക് ഫ്‌ളവേഴ്‌സ് ടിവിയില്‍ നിങ്ങള്‍ക്കും ആസ്വദിക്കാം കുരുന്നു ഗായിക പ്രതിഭകള്‍ ഒരുക്കുന്ന ഈ മനോഹര സംഗീതവിരുന്ന്.