ഇനി അങ്കത്തട്ടിൽ; കലാശ പോരാട്ടത്തിനൊരുങ്ങി ലിവർപൂളും ബാഴ്സലോണയും

May 7, 2019

കലാശ പോരാട്ടത്തിനൊരുങ്ങി ലിവർപൂളും ബാഴ്സലോണയും. ആദ്യ പാദ മത്സരത്തിൽ ബാഴ്സലോണയോടു എതിരില്ലാത്ത മുന്ന് ഗോളിനു തോറ്റ ലിവർപൂൾ തിരിച്ചടിക്കാൻ കളിക്കളത്തിൽ ഇന്നിറങ്ങും. സ്വന്തം മൈതാനത്തു ഇന്ത്യൻ സമയം രാത്രി 12.30 ന് നടക്കുന്ന മത്സരത്തിൽ കാണികളുടെ പിന്തുണ ലിവർപൂളിന്‌ അനുകൂല ഘടകമാണ്. എന്നാൽ പരിക്കേറ്റ സൂപ്പർ താരങ്ങളായ ഫിർമിനോ, സല എന്നിവരുടെ അഭാവം ലിവർ പൂളിന് തലവേദനയാവും.

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കീരിടത്തിനുവേണ്ടി കടുത്ത മത്സരം നടക്കുമ്പോഴും ചാമ്പ്യൻസ് ലീഗിൽ മികച്ച ഫോമിൽ തിരിച്ചെത്താൻ കഴിയാത്തത് ലിവർ പൂൾ ആരാധകരെ നിരാശയിലാക്കുന്നു. അതേസമയം ലാലിഗയിൽ അവസാന മത്സരം തോറ്റാണ് ബാർസ രണ്ടാം പാദ മത്സരത്തിനിറങ്ങുന്നത്. സൂപ്പർ താരങ്ങൾക്കു വിശ്രമം നൽകിയ മത്സരത്തിൽ 2 ഗോളിനാണ് ബാർസ പരാജയം ഏറ്റുവാങ്ങിയത്. സുവാരസ്, മെസ്സി എന്നിവരുടെ മികച്ച ഫോമും കുലുങ്ങാത്ത പ്രതിരോധവും ബാഴ്സയുടെ ആൽമവിശ്വാസം കൂട്ടുമെന്നാണ് പ്രതീക്ഷ. ഗോൾ മുഖത്തു മിന്നുന്ന പ്രകടനം കാഴ്ച്ച വെക്കുന്ന റ്റെഗനും ആദ്യ പാദത്തിലെ മൂന്ന് ഗോളുകളും ബാഴ്സയുടെ ആരാധകർക്ക് ശുഭസൂചനയാണ്. ബാഴ്സയ്ക്കെതിരെ സ്വന്തം മൈതാനത്ത് നാല് ഗോളുകൾ തിരിച്ചടിച്ചു ഫൈനൽ പ്രവേശനം നേടാനാവും എന്ന പ്രതീക്ഷയിലാണ് ക്ളോപിന്റെ ലിവർ പൂൾ.

Read also: ബാറ്റ് നെഞ്ചോട് ചേർത്തുവെച്ച് രോഹിത്; കുഞ്ഞുസമൈറയെപ്പോലെന്ന് ആരാധകർ…

ബാഴ്സയും ലിവർ പൂളും കഴിഞ്ഞ മത്സരം മാറ്റി നിർത്തിയാൽ എട്ട് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ലിവ‍ർ പൂൾ മൂന്നും ബാഴ്സ രണ്ടിലും ജയിച്ചു. മൂന്ന് കളി സമനിലയിൽ. ഹോം ഗ്രൗണ്ടിൽ ലിവർ പൂളിനെതിരെ കളിച്ച് നാല് കളിയിലും ബാഴ്യ്ക്ക് ജയിക്കാനായിട്ടില്ല. അവസാനം ഏറ്റുമുട്ടിയ 2007- ൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയം ലിവർ പൂളിനൊപ്പമായിരുന്നു.