ഐ പി എൽ അടുത്ത സീസണിൽ ഉണ്ടാകുമോ..? മറുപടി നൽകി ധോണി

മത്സരം അവസാനിക്കുമ്പോഴും ഐ പി എൽ ആവേശം കെട്ടടങ്ങിയിട്ടില്ല.. കഴിഞ്ഞ കളിയെക്കുറിച്ചുള്ള അവലോഖനങ്ങളും വരാനിരിക്കുന്ന കളികളെക്കുറിച്ചുള്ള ചർച്ചകളുമായി ഐ പി എൽ ആവേശം ഇപ്പോഴും തങ്ങിനിൽക്കുന്നു.. ഇപ്പോഴിതാ അടുത്ത ഐ പി എൽ കളിയ്ക്കാൻ തല ധോണി ഉണ്ടാകുമോ എന്നുള്ള ചർച്ചകളും കൊഴുക്കുന്നുണ്ട്. ഇതിന് ഉത്തരവുമായി താരവും രംഗത്തെത്തി. ധോണിയുടെ വിരമിക്കൽ വാർത്തകൾ നേരത്തെ മുതലേ ഉണ്ടെങ്കിലും ഇതേക്കുറിച്ച് താരം മനസ് തുറന്നിട്ടില്ല. എന്നാൽ അടുത്ത സീസണിൽ കളിയ്ക്കാനുണ്ടാകുമോ എന്ന ചോദ്യത്തതിന് പറ്റുമെന്നാണ് പ്രതീക്ഷ എന്നാണ് ഉത്തരം നൽകിയിരിക്കുന്നത്.

ഐ പി എല്ലിലെ അവസാന മത്സരത്തിന് ശേഷമായിരുന്നു ഈ മറുപടി. ചെന്നൈ ആരാധകർക്കും, ധോണിയുടെ ആരാധകർക്കും ഏറെ ആവേശം നൽകുന്നതായിരുന്നു ഈ മറുപടി. മുംബൈ ഇന്ത്യൻസും, ചെന്നൈ സൂപ്പർ കിങ്‌സും തമ്മിലുള്ള ഫൈനല്‍ മത്സരം അവസാനം വരെ ആവേശനിറവിലായിരുന്നു. ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സ് ഐ പി എലില്‍ നാലാം തവണയാണ് കിരീടം നേടുന്നത്.

Read also: ആവേശ പോരാട്ടത്തിനൊടുവില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്

ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. എന്നാല്‍ മറുപടി ബാറ്റിങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സാണ് നേടിയത്. തലനാരിഴയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐ പി എല്‍ കിരീടം നഷ്ടമായി. അതേസമയം ഐ പി എല്‍ ഈ സിസണില്‍ ചെന്നൈയ്‌ക്കെതിരെ നടന്ന ഒരു മത്സരത്തില്‍ പോലും പരാജയം സമ്മതിക്കാതെയാണ് ഫൈനല്‍ പോരാട്ടത്തിലും മുംബൈ വിജയ കിരീടമണിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *