സ്വിമ്മിങ് പൂളിൽ നീന്തിക്കളിച്ച് ഒരു വയസുകാരി; കൗതുക വീഡിയോ കാണാം..

ചില ചിത്രങ്ങളും വീഡിയോകളും പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്..ഇപ്പോഴിതാ കൗതുകത്തിനൊപ്പം ആകാംഷയും നിറയ്ക്കുന്ന ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സ്വിമ്മിങ് പൂളിൽ മലർന്നും കമഴ്ന്നും നീന്തിക്കളിക്കുന്ന ഒരു വയസ്സുകാരിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.. മലർന്നും കമഴ്ന്നും നീന്തുന്നതിനൊപ്പം മുന്നോട്ടേക്കും പുറകോട്ടേക്കുമെല്ലാം മറിയാനും ഈ കൊച്ചു മിടുക്കിയ്ക്ക് കഴിയും.

എന്നാൽ ഈ മിടുക്കി ഇവിടെങ്ങുമല്ല അങ്ങ് ഫ്ളോറിഡയിലാണ്. ഒരു വയസുമാത്രം പ്രായമുള്ള ഈ പെൺകുട്ടിയുടെ പേര് കാസിയ എന്നാണ്. സമൂഹ മാധ്യമങ്ങളിൽ അത്ഭുതമായ ഈ പെൺകുട്ടിയെ നീന്തൽ പരിശീലിപ്പിക്കുന്നത് ‘അമ്മ ഗ്രീസ് ഫനേലിയാണ്. ഇവർക്ക് രണ്ട് മക്കളാണുള്ളത്. ഒന്നും മൂന്നും വയസ്സുള്ള രണ്ട് പെൺമക്കളെയും മികച്ച നീന്തൽ പരിശീലകരാക്കിയിരിക്കുകയാണ് ഈ ‘അമ്മ. ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ഇരുവരേയും നീന്തൽ പഠിപ്പിച്ചു തുടങ്ങിയത്. ഇന്ന് ​ഗ്രേസിന്റെ രണ്ട് പെൺകുഞ്ഞുങ്ങൾക്കും നീന്താനറിയാം. പലവിധത്തിൽ നീന്തുന്ന ഈ ഒരു വയസുകാരി ഇതിനോടകം തന്നെ ആളുകളുടെ കയ്യടി നേടി കഴിഞ്ഞു.. എന്നാൽ ഇത്ര ചെറുപ്പത്തിൽ കാസിയയ്ക്ക് ഇത്രയും മികച്ച നീന്തൽ പരിശീലനം നൽകിയ അമ്മയ്ക്കും മികച്ച കൈയടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: സിനിമ പ്രേമിയായ അച്ഛന്റെ മകൻ സിനിമാക്കാരനായ കഥ; ഹൃദയംതൊടും ഈ അച്ഛന്റെ കുറിപ്പ്..

അതേസമയം കുട്ടികൾ വെളളത്തിൽ മുങ്ങി മരിക്കുന്ന വാർത്ത വ്യാപകമായതോടെയാണ് ​ഗ്രേസ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്. ​വെള്ളത്തിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ​ഗ്രേസ് നീന്തൽ മക്കളെ പഠിപ്പിച്ചു തുടങ്ങിയത്.. കഠിനമായ പരിശ്രമത്തിനും ഏറെ വിമർശനങ്ങൾക്കും ശേഷമാണ് ഗ്രേയ്സ് ഈ കടമ്പ കടന്നത്…

Leave a Reply

Your email address will not be published. Required fields are marked *