ഉയരങ്ങൾ കീഴടക്കാൻ ജെസ്സീക്കയ്ക്ക് കൈകൾ വേണ്ട; ആത്മവിശ്വാസം പകർന്ന് ഒരു പൈലറ്റ്

ഉയരങ്ങൾ കീഴടക്കികൊണ്ടിരിക്കുകയാണ് ജെസീക്ക കോക്സ് എന്ന പെൺകുട്ടി.. ഉയരങ്ങൾ താണ്ടാൻ ജെസീക്കയ്ക്ക് താങ്ങായി ഉള്ളത് അവളുടെ കാലുകളാണ്. ജന്മനാ കൈകൾ  ഇല്ലാത്ത ജെസീക്കയ്ക്ക് പക്ഷെ ആവശ്യത്തിൽ കവിഞ്ഞ ആത്മ വിശ്വാസവും മനോധൈര്യം കൂടെയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ പരിമിതികളെ മനോധൈര്യം കൊണ്ട് കീഴടക്കുകയായിരുന്നു ജെസീക്ക എന്ന പെൺകരുത്ത്.

അരിസോണ സ്വദേശിയാണ് ജെസീക്ക എന്ന പെൺകുട്ടി. പ്രസവശേഷം തന്റെ കുഞ്ഞിന് കൈകൾ ഇല്ലെന്ന് ജെസീക്കയുടെ അമ്മ ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. എന്നാൽ പിന്നീട് ജെസീക്കയുടെ ആഗ്രഹങ്ങൾക്ക് ശക്തിപകരാൻ താങ്ങും തണലുമായി അമ്മ കൂടെതന്നെക്കൂടി. പഠനത്തിൽ മിടുക്കിയായിരുന്നു ജെസീക്ക അരിസോണ യൂണിവേഴ്‌സിറ്റിയിൽ  നിന്നും ബിരുദം നേടി പൈലറ്റാകാനുള്ള ശ്രമങ്ങളാരംഭിച്ചു.  പക്ഷെ ജെസീക്കയ്ക്ക് അത് അത്ര എളുപ്പമായിരുന്നില്ല. കാരണം വളരെ ക്ഷമയുള്ള ഒരു പരിശീലകനെ അവൾക്ക് ആവശ്യമായിരുന്നു. മൂന്ന് വര്ഷത്തെ കഠിനമായ പരിശീലനം. നിരവധി പരിശീലകർ മാറി മാറി വന്ന് അവൾക്ക് നിർദ്ദേശങ്ങൾ നൽകി. അങ്ങനെ  നിരവധി പരാജയങ്ങൾക്കും വീഴ്ചകൾക്കും ശേഷം കൈകളെ കാലുകളാക്കി  ജെസ്സീക്ക ഉയരങ്ങളിലേക്ക് പറന്നുതുടങ്ങി. കൈകളില്ലാത്തത് ഒരു തരത്തിലും തന്റെ വളർച്ചയെ ബാധിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ജെസീക്കയ്ക്ക് ഇപ്പോൾ ഉയരങ്ങൾ കീഴടക്കാൻ കാലുകൾ തന്നെ ധാരാളം.

Read also: ക്യാൻസറിനെ പ്രണയം കൊണ്ട് തോൽപ്പിച്ച് സച്ചിനും ഭവ്യയും; ഹൃദയംതൊടുന്നൊരു കുറിപ്പ് വായിക്കാം..

‘മറ്റ് പൈലറ്റുകൾ കൈ ഉപയോഗിക്കുന്നിടത്ത് ഞാൻ കാലുകൾ ഉപയോഗിക്കുന്നു, അത്ര മാത്രമേ വ്യത്യാസമുള്ളൂ’.. നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് ജെസീക്ക പറയുന്നത്. ചെറുപ്പത്തിൽ വിമാനങ്ങളിൽ കയറുമ്പോഴൊക്കെ ജെസ്സീക്കയ്ക്ക് പേടിയായിരുന്നു. എന്നാൽ ഒരിക്കൽ വിമാനം പറത്തുന്നത് എങ്ങനെയെന്ന് പൈലറ്റ് ജെസീക്കയെ കാണിച്ചുകൊടുത്തതോടെ എന്തിനെയാണോ നമ്മൾ പേടിക്കുന്നത് അതിനെ നമ്മൾ നേരിടുന്നതോടെ ഭയം നമ്മളെ വിട്ടുമാറുമെന്ന് ജെസീക്ക തിരിച്ചറിഞ്ഞു.

പിന്നീട് 2008 -ല്‍ ഫെഡറല്‍ ഏവിഷേയന്‍ അഡ്മിനിസ്ട്രേഷന്‍ യൂറോപ്പിലേക്ക് വിമാനം പറത്താനുള്ള അനുമതി നല്‍കി ജെസീക്കയ്ക്ക്, അതോടെ അവളുടെ സ്വപ്നങ്ങള്‍ പറന്നുതുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *