ആകാംഷ നിറച്ച് ‘മാഗ്നിറ്റോ’; സോഷ്യല്‍ മീഡിയയില്‍ കൈയടി നേടി ഒരു ഹ്രസ്വചിത്രം

May 25, 2019

സിനിമപോലതന്നെ പലപ്പോഴും ചില ഹ്രസ്വചിത്രങ്ങളും കൈയടി നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് മാഗ്നിറ്റോ എന്ന ഷോര്‍ട്ട് ഫിലിം. മനോഹരമായൊരു സസ്‌പെന്‍സ് ത്രില്ലര്‍ എന്ന് വിശേഷിപ്പിക്കാം ഈ ഹ്രസ്വചിത്രത്തെ.

നിതിഷ് സഹദേവ് ആണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. ചലച്ചിത്ര നിര്‍മാണ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്ന ‘സുല്‍ത്താന്‍ ബ്രദര്‍സ്’ അവരുടെ ആദ്യ സംരംഭം എന്ന നിലയില്‍ പുറത്തിറക്കിയ ചിത്രം പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

ഫാന്റസി ത്രില്ലര്‍ ജേണറിലാണ് ഈ ഷോര്‍ട്ട്ഫിലിമിന്റെ ചിത്രീകരണം. കുഞ്ഞുന്നാള് മുതല്‍ക്കേ XMEN (MAGNETO) ആരാധകനായിരുന്ന ഒരു ചെറുപ്പക്കാരന് MAGNETOയുടെ പവര്‍ കൈവരുന്നതും അതിനു ശേഷം അവനു നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെയും പറ്റി പറയുന്നു ഈ ചിത്രം. അതേസമയം ഒരു രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള പ്രതീക്ഷകള്‍ നിര്‍ത്തി അവസാനിപ്പിക്കുന്ന ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് തുടര്‍ഭാഗങ്ങള്‍ സിനിമ ആയോ സീരീസ് ആയോ ഉടന്‍ തന്നെ ഉണ്ടാകുമെന്നു അണിയറ പ്രവര്‍ത്തകര്‍ ഉറപ്പു നല്‍കുന്നുണ്ട്.

Read more:“കല്യാണം മുടക്കരുത്, മുടങ്ങാന്‍ അനുവദിക്കരുത്”: ചിരി പടര്‍ത്തി ‘പെണ്ണന്വേഷണം’ ടീസര്‍

സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരിക്കുന്നതും ചിത്ര സംയോജനം നിര്‍വഹിചിരിക്കുന്നതും ആനന്ദ് മേനോന്‍ ആണ്, അശ്വിന്‍ നന്ദകുമാര്‍ ഛായാഗ്രഹണവും അങ്കിത് മേനോന്‍ സംഗീതവും കൈകാര്യം ചെയ്തിരിക്കുന്നു.