ഡീസൽ വാഹനങ്ങൾ വംശനാശത്തിലേക്ക്

ഇന്ത്യയിൽ വാഹങ്ങൾക്ക് ബി.എസ്‌ സിക്സ് മലിനീകരണ ചട്ടങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ വാഹന നിർമ്മാതാക്കൾ ഡീസൽ വാഹനങ്ങളുടെ നിർമാണം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. 2020- ടെ ഇന്ത്യയിൽ മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്കു ബി എസ്‌ സിക്സ് ചട്ടങ്ങൾ പാലിക്കേണ്ടിവരും. ഡീസൽ വാഹനങ്ങൾ ഇത്തരത്തിലുള്ള ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിന് ചിലവ് കുടുതലായതാണ് വാഹന നിർമാതാക്കളെ നിർമാണം അവസാനിപ്പിക്കാൻ നിർബന്ധിതരാക്കുന്നത്.

മാരുതി സുസുക്കി നേരത്തെ തന്നെ ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടാറ്റാ മോട്ടോഴ്സും ഡീസൽ കാറുകളുടെ നിർമാണം അവസാനിപ്പിക്കും എന്ന സൂചന നൽകുന്നത്.
ടാറ്റയുടെ ചെറിയ കാറുകളിൽ ഡീസൽ എൻജിനുകൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഡീസൽ വാഹനങ്ങളുടെ വില്പന കുറയുന്നതും വാഹന നിർമ്മാണം അവസാനിപ്പിക്കാൻ കമ്പനികളെ പ്രേരിപ്പിക്കുന്നു.

Read also: മനസിൽ സന്തോഷവും ചുണ്ടിൽ പുഞ്ചിരിയും വിടർത്തി ചില ചിത്രങ്ങൾ

ഉന്നത നിലവാരത്തിൽ ഡീസൽ വാഹനങ്ങൾ അവതരിപ്പിച്ച് വിപണി കീഴടക്കാൻ സാധ്യമല്ല എന്ന വസ്തുത മനസിലാക്കി കൂടുതൽ സി എൻ ജി വാഹനങ്ങൾ
നിരത്തിലെത്തിക്കാനാവും വൻകിട വാഹന നിർമാതാക്കൾ വരും വർഷങ്ങളിൽ ശ്രമിക്കുക.