അന്ന് മീര ജാസ്മിന്റെ പിന്നിൽ നിന്നത് നമ്മുടെ സായി തന്നെ; വൈറലായി ചിത്രങ്ങൾ

June 4, 2019

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് സായി പല്ലവി. പ്രേമം എന്ന ചിത്രത്തിലെ മലരായി വന്ന് മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറിയ സായിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്കും ആവേശമാണ്. പ്രേമത്തിന് ശേഷം ഫഹദ് ഫാസിലിന്റെ നായികയായി അതിരനിലൂടെ മലയാളത്തിലേക്ക് വീണ്ടുമെത്തിയ സായി വർഷങ്ങൾക്ക് മുൻപേ സിനിമയുടെ ഭാഗമായിരുന്നുവെന്നതാണ് ഇപ്പോൾ സമൂഹ  മാധ്യമങ്ങളിൽ വർത്തയാകുന്നത്.

2003-ല്‍ പുറത്തിറങ്ങിയ ‘കസ്തൂരിമാന്‍’ എന്ന ലോഹിതദാസ് ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സായ്പല്ലവി നൃത്തരംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തില്‍ മീരാ ജാസ്മിന്‍ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം പഠിക്കുന്ന കോളേജിലെ വിദ്യാര്‍ഥികളിലൊരാളായി പാട്ടുസീനിലും ചെറിയൊരു രംഗത്തിലും മാത്രം പ്രത്യക്ഷപ്പെടുന്ന കൂട്ടുകാരിയായാണ് സായി ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളത്.

Read also: നമ്മുടെ വീട്ടിലും കാണും ഇതുപോലൊരു ‘അമ്മ; തരംഗമായി ഇഷ്‌കിലെ ഒരു മനോഹര സീൻ

അതേസമയം അഭിനയത്തിനൊപ്പം നൃത്തത്തിലും പ്രാവീണ്യം തെളിയിച്ച ആളാണ് സായി.  പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരത്തിന് തെന്നിന്ത്യ മുഴുവൻ ആരാധകരാണ്. അടുത്തിടെ പുറത്തിയ മാരി 2 എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനത്തിലെ  പ്രകടനത്തിന് സോഷ്യൽ മീഡിയിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്. തെന്നിന്ത്യ മുഴുവനുമുള്ള ആരാധകര്‍ ഏറ്റെടുത്ത ഗാനമാണ് ‘മാരി 2’ വിലെ റൗഡി ബേബി. സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തും ഈ ഗാനം തന്നെയാണ്. ഇപ്പോഴിതാ റൗഡി ബേബി സര്‍വ്വകാല റെക്കോര്‍ഡിലേക്ക് കടക്കുന്നു. അമ്പത് കോടിക്കും മേലെയാണ് യുട്യൂബില്‍ മാത്രമായി ഈ പാട്ടിന്റെ കാഴ്ചക്കാര്‍. സായ് പല്ലവിയുടെയും ധനുഷിന്റെയും ഡാന്‍സ് തന്നെയാണ് ഗാനരംഗത്ത് എടുത്തുപറയേണ്ട ഒന്ന്. പ്രഭുദേവയാണ് ഈ നൃത്തരംഗത്തിന്റെ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനത്തിലെ സായി പല്ലവിയുടെ നൃത്തത്തെ പ്രശംസിച്ചുകൊണ്ട് നിരവധി ആളുകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു.