ലോകകപ്പ് കാണാം; പ്രത്യേക ഓഫറുമായി ജിയോ

June 7, 2019

ലോക കപ്പ് ആവേശത്തിന് തിരി തെളിഞ്ഞിട്ട് ദിവസങ്ങളേ ആയുള്ളു. കായിക പ്രേമികളെല്ലാം ക്രിക്കറ്റ് ആവേശത്തിലായിക്കഴിഞ്ഞു. ഓരോ മത്സരവും വീക്ഷിക്കാന്‍ തല്‍പരരാണ് ക്രിക്കറ്റ് പ്രേമികള്‍. എന്നാല്‍ കളി കാണാന്‍ ആഗ്രഹിക്കുന്ന പലരെയും അലട്ടുന്ന ഒരു പ്രശ്‌നമുണ്ട് ആവശ്യത്തിനുള്ള ഡാറ്റ പലപ്പോഴും ലഭിക്കണമെന്നില്ല. ഇത്തരം ഒരു ഭീതി ഇനി വേണ്ട. ഡാറ്റയില്ലാതെ ലോകകപ്പ് ആവേശം കെട്ടുപോകരുതെന്ന നിലപാടിലാണ് റിലയന്‍സ് ജിയോ.

ലോകകപ്പ് ലൈവായും സൗജന്യമായും കാണാന്‍ പ്രത്യേക ഓഫര്‍തന്നെ പരിചയപ്പെടുത്തി. ജിയോയുടെ പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്ക് ഓഫറുകള്‍ ലഭ്യമാണ്. 251 രൂപയുടെ പ്രത്യേക ലോകകപ്പ് ക്രിക്കറ്റ് പാക്ക് ജിയോ പ്രത്യേകമായി അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം 251 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ 51 ദിവസത്തേക്ക് 102 ജിബി ഹൈ സ്പീഡ് ഡാറ്റ ലഭിക്കും. അതായത് പ്രതിദിനം 2 ജിബി. ഈ ഓഫറിലൂടെ 365 രൂപയുടെ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതെന്നും ജിയോ വ്യക്തമാക്കി.

അതേസമയം ജിയോ ഉപയോക്താക്കള്‍ക്കു ഹോട്ട്‌സ്റ്റാറിലോ, ജിയോ ടിവിയിലോ ലോകകപ്പ് ക്രിക്കറ്റ് കാണാന്‍ പ്രത്യേക പണം മുടക്കി ഇവ സബ്‌സ്‌ക്രൈബ് ചെയ്യേണ്ടതില്ലെന്നും ജിയോ വ്യക്തമാക്കുന്നു.

Read more:‘ആകാശഗംഗ 2’ ചിത്രീകരണം പൂര്‍ത്തിയായി

ലോകകപ്പിന്റെ കഴിഞ്ഞ പതിപ്പില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ പത്തു ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. 2015 ല്‍ 14 ടീമുകളാണ് ലോകകപ്പ് നേടുവാന്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നത്.

അതേസമയം ടൂര്‍ണമെന്റില്‍ആതിഥേയരായ ഇംഗ്ലണ്ടും, ഐ സി സി വേള്‍ഡ് റാങ്കിങ്ങില്‍ ആദ്യത്തെ ഏഴു സ്ഥാനക്കാരുമുള്‍പ്പെടെ എട്ട് ടീമുകള്‍ നേരിട്ട് യോഗ്യത നേടിയപ്പോള്‍ യോഗ്യത മത്സരങ്ങള്‍ കളിച്ചാണ് അഫ്ഗാനിസ്ഥാനും വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. ലോകകപ്പിന് യോഗ്യത നേടിയ ടീമുകള്‍: ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക. ജൂലൈ പതിനാലോടു കൂടിയാണ് ഇത്തവണത്തെ ലോകകപ്പ് അവസാനിക്കുക.