സാമന്ത അമ്മയാകുന്നു; വ്യാജവാർത്തയ്‌ക്കെതിരെ പ്രതികരണവുമായി നടി

വാർത്തകളിലെ വാസ്തവം മനസിലാക്കാതെ ഫേക്ക് ന്യൂസുകൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നത് ഇന്ന് പലർക്കും ഒരു വിനോദമായി മാറിയിരിക്കുകയാണ്. ഇത്തരം വാർത്തകൾ കൂടുതലായും സിനിമ താരങ്ങളെക്കുറിച്ചാണ് അധികവും പ്രചരിപ്പിക്കപ്പെടാറുള്ളത്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിക്കപ്പെടുന്ന ഒരു വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി.

താരം ഗർഭിണിയാണെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരകുടുംബമെന്നും താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തേക്കും എന്നുമൊക്കെയായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം സംഭവം വൈറലായതോടെ പ്രതികരണവുമായി സാമന്ത രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ് താരം ഇതിന് മറുപടിയുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയുടെ ലിങ്ക് സഹിതം ഷെയര്‍ ചെയ്താണ് സാമന്ത വ്യാജ വാര്‍ത്തയാണിതെന്ന് വിശദീകരിച്ചത്. വാർത്ത ഷെയർ ചെയ്ത താരം അങ്ങനെയാണെങ്കിൽ ഇത് നിങ്ങൾ കണ്ടെത്തുമ്പോൾ ഞങ്ങളെക്കൂടി അറിയിക്കണമെന്നും താരം കുറിച്ചു.

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന വ്യാജ വെബ്സൈറ്റുകളും ഇക്കാലത്ത് നിരവധിയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെടുമ്പോള്‍ വാര്‍ത്തയുടെ സത്യാവസ്ത പൂര്‍ണ്ണമായും ഉറപ്പുവരുത്തേണ്ടതുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. അതേസമയം നാഗചൈതന്യയുമായുള്ള വിവാഹത്തിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിൽ സജീവമാകാൻ ഒരുങ്ങുകയാണ് സാമന്ത. സാമന്ത നായികയായി എത്തിയ ചിത്രമാണ് സൂപ്പർ ഡീലക്സ്, മജിലി തുടങ്ങിയവ. രണ്ടു ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓ ബേബി, മന്‍മഥുഡു 2, 96 റീമേക്ക് എന്നിവയാണ് ഇനി സാമന്തയുടേതായി പുറത്തിറങ്ങാനായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *