‘ചൂളമടിച്ചു കറങ്ങിനടക്കില്ല; ഹൃദയം കവരും ഈ പെൺകുട്ടി’; ശ്രീക്കുട്ടിയുടെ പാട്ട് ഏറ്റെടുത്ത് ആരാധകർ, വീഡിയോ

‘ചൂളമടിച്ചു കറങ്ങിനടക്കും ചോലക്കുയിലിന് കല്യാണം’.. മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ഈ മധുര സുന്ദര ഗാനവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചു ഗായിക ശ്രീക്കുട്ടി. ‘സമ്മർ ഇൻ ബത് ലഹേം’ എന്ന ചിത്രത്തിലെ ഈ ഗാനം പാടുന്ന ശ്രീകുട്ടിയുടെ വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.

‘ശ്രീക്കുട്ടി ഇത്ര മനോഹരമായി പാടുന്നത് കേട്ടാൽ ഒരു ലൈക്ക് കൊടുക്കാൻ ആർക്കും തോന്നിപ്പോകും’ എന്ന അടിക്കുറുപ്പോടുകൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അതേസമയം നിരവധി ആളുകളാണ് ശ്രീക്കുട്ടിയുടെ പാട്ടിനെ അഭിന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്.


സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സമ്മർ ഇൻ ബത്‌ലഹേം. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.  മലയാളി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഗാനങ്ങൾ എന്നും ഏറെ പ്രിയപ്പെട്ടതാണ്.

Read also: ‘ഇന്ന് അമ്മയുടെ വിവാഹമായിരുന്നു, സംശയത്തിന്റെയും പുച്ഛത്തിന്റെയും വെറുപ്പിന്റെയും കണ്ണുകൾകൊണ്ട് ആരും ഇങ്ങോട്ട് നോക്കരുത്’; ഹൃദയംതൊട്ട് ഒരു കുറിപ്പ് 

Leave a Reply

Your email address will not be published. Required fields are marked *