ലൂസിഫറിലെ സംഘട്ടന രംഗത്തിന്റെ മേക്കിങ് വീഡിയോ കാണാം…

June 21, 2019

റിലീസ് ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും ലൂസിഫർ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച  ചിത്രത്തിലെ ഓരോ രംഗങ്ങളും കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ലൂസിഫര്‍ എന്ന സിനിമയിലെ ഏറ്റവും ബുദ്ധിമുട്ട് പിടിച്ച സംഘട്ടന രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവർത്തകർ. സ്ഫോടന രംഗത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമയിൽ ഏറ്റവും ചിലവേറിയതും അപകടമേറിയതുമായ രംഗമായിരുന്നു കണ്ടെയ്നർ ലോറികൾ സ്ഫോടനത്തിൽ തകരുന്നത്. സ്റ്റണ്ട് ഡയറക്ടർ സിൽവയുടെയും പൃഥ്വിരാജിന്റെയും നേതൃത്വത്തിലാണ് ഏറ്റവും അപകടം പിടിച്ച ഈ രംഗം ഷൂട്ട് ചെയ്തത്.

“ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമുകള്‍ ഇവനെ ഇബിലീസ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരു മാത്രം” അതാണ് ലൂസിഫർ. ട്രെയ്‌ലർ റിലീസ് ചെയ്‌തതുമുതൽ മലയാളക്കര കെട്ടടങ്ങാത്ത ആവേശത്തിലായിരുന്നു. ലൂസിഫർ എന്ന അവതാരത്തെ കാണാനുള്ള അടങ്ങാത്ത ആവേശത്തിൽ. ആവേശവും ആകാംഷയും ഒട്ടും ചോരാതെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ്   ചിത്രം ആരംഭിക്കുന്നത്… പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും  അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

Read also: ‘സിനിമ സ്വപ്നം കണ്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നവന്റെ ചിത്രം’; ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസു ടു’വിനെക്കുറിച്ച് ടൊവീനോ

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ മികവ് പുലർത്തിയ ചിത്രമായിരുന്നു ലൂസിഫർ.