പാട്ടും പാടി അമൃത; കൈയ്യടിച്ച് സോഷ്യൽ മീഡിയ

June 20, 2019

സാമൂഹ മാധ്യമങ്ങളില്‍  ശ്രദ്ധേയമാവുകയാണ് ഗായിക അമൃത സുരേഷിന്റെ ഒരു വീഡിയോ. സുഹൃത്തുക്കൾക്കൊപ്പം പാട്ടുപാടുന്ന വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. എന്റെ കുടുംബം എന്ന ക്യാപ്‌ഷനോടുകൂയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.അജീബ് ദസ്താൻ ഹേ എന്ന ഗാനമാണ് അമൃത പാടിയിരിക്കുന്നത്.

അടുത്തിടെ അമൃതയ്‌ക്കൊപ്പം പാട്ടുപാടുന്ന കുഞ്ഞുമകളുടെ വീഡിയോയും   ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമൃത സുരേഷിന്‍റെ തോളില്‍ ചാഞ്ഞു കിടന്നുകൊണ്ടാണ് കുട്ടിത്താരത്തിന്‍റെ പാട്ട്. ‘ദ് പ്രോമിസ് ഓഫ് ലൗ’ എന്ന ഗാനമാണ് കുഞ്ഞുപാപ്പു പാടുന്നത്. അമൃത തന്നെയാണ് ഈ ഗാനം സാമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചതും. കുട്ടിത്തം നിറച്ചുകൊണ്ടുള്ള കുഞ്ഞുപാപ്പുവിന്‍റെ ആലാപനത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

Read also: ആടിത്തിമിർത്ത് ചെമ്പൻ വിനോദും നൈല ഉഷയും; ശ്രദ്ധേയമായി പുതിയ പോസ്റ്റർ

അവസരങ്ങളുടെ കലവറയാണ് സോഷ്യൽ മീഡിയ. അറിയപ്പെടാതിരുന്ന നിരവധി കലാകാരാണ് ഇന്ന് സോഷ്യല്‍ മീഡയയിലൂടെ ജനപ്രീതി നേടുന്നത്.