മനോഹര നൃത്തച്ചുവടുകളുമായി ഭാവന; വീഡിയോ കാണാം…

June 26, 2019

മലയാളത്തിന്റെ മാത്രമല്ല അന്യഭാഷകളിലെയും ഇഷ്ടതാരമാണ് ഭാവന. അഭിനയമികവുകൊണ്ടും ഫാഷൻ സെൻസുകൊണ്ടുമെല്ലാം പ്രേക്ഷക ശ്രദ്ധ  പിടിച്ചുപറ്റിയ താരത്തിന്റെ ഒരു കിടിലൻ നൃത്തത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ശില്പ ബാലയുടെ സഹോദരിയുടെ വിവാഹത്തിനെത്തിയപ്പോഴാണ് കിടിലൻ നൃത്തച്ചുവടുകളുമായി താരം വേദി കീഴടക്കിയത്.

നമ്മൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. തന്മയത്തത്തോടെയുള്ള അഭിനയമികവുകൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. മലയാളത്തില്‍ മാത്രമല്ല കന്നഡയിലും തമിഴിലുമെല്ലാം ശ്രദ്ധേയയാണ് താരം. പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന സിനിമയിലൂടെയായിരുന്നു മലയാള ചലച്ചിത്ര രംഗത്തേക്കുള്ള ഭാവനയുടെ അരങ്ങേറ്റം.

മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമെല്ലാം തന്നെ ഭാവന വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിഐഡി മൂസ, ക്രോണിക് ബാച്ചലര്‍, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.

Read also: ‘അഭിനയിക്കുന്ന ഓരോ ഷോട്ടിനുമുമ്പും എഴുതുന്ന ഓരോ വാക്കിനുമുമ്പും, മനസ്സിൽ കുമ്പിടുന്ന ഓർമ്മകളിലും ശക്തികളിലും ഒന്ന് അദ്ദേഹത്തിന്റെ കണ്ണിലെ പ്രകാശമാണ്’- മനസ് തുറന്ന് മുരളി ഗോപി

അതേസമയം ഒരിടവേളയ്ക്ക് ശേഷം ചലച്ചിത്ര രംഗത്ത് മടങ്ങിയെത്തിയിരിക്കുകയാണ് ഭാവന. ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടിയിരുന്നു.