ഇതാണ് പൃഥ്വിരാജ് ബ്രില്ല്യൻസ്; ലൂസിഫറിലെ കൈയ്യടിനേടിയ ആ രംഗത്തിന് പിന്നിൽ , വീഡിയോ

July 8, 2019

മോഹൻലാൽ എന്ന അത്ഭുതകലാകാരൻ വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിച്ച പൃഥ്വിരാജ് ചിത്രം ലൂസിഫർ. മികച്ച പ്രതികരണത്തോടെ സിനിമ ആസ്വാദകർ സ്വീകരിച്ച ചിത്രത്തിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് ചിത്രത്തിന്റെ മറ്റൊരു മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. തിയേറ്ററിൽ മികച്ച കൈയടിനേടിയ രംഗത്തിന് പിന്നിലെ മേക്കിങ് വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.

“ഹിന്ദുക്കള്‍ക്ക് ഇവന്‍ മഹിരാവണന്‍, ഇസ്ലാമുകള്‍ ഇവനെ ഇബിലീസ് എന്ന് പറയും ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരു മാത്രം” അതാണ് ലൂസിഫർ. ട്രെയ്‌ലർ റിലീസ് ചെയ്‌തതുമുതൽ മലയാളക്കര കെട്ടടങ്ങാത്ത ആവേശത്തിലായിരുന്നു. ലൂസിഫർ എന്ന അവതാരത്തെ കാണാനുള്ള അടങ്ങാത്ത ആവേശത്തിൽ. ആവേശവും ആകാംഷയും ഒട്ടും ചോരാതെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്.

ജനനേതാവായ പി കെ ആർ എന്ന പി കെ രാംദാസിന്റെ മരണത്തിൽ നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്… പി കെ ആറിന്റെ മരണത്തെ മുതലെടുക്കുന്ന ഒരുകൂട്ടരിലൂടെയും അവർക്കെതിരെ പോരാടുന്ന സ്റ്റീഫൻ നെടുമ്പള്ളിയിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

Read also: ‘നാടകം കളിച്ചു നടന്നതിന് പകരം പള്ളിക്കൂടത്തിൽ പോയി പത്ത് ഇംഗ്ലീഷും പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു’; നെപ്പോളിയന് ആശംസകളുമായി ഷമ്മി തിലകൻ

പ്രേക്ഷകർക്ക് ആവേശം നിറയ്ക്കുന്ന സീനുകളും മരണമാസ് ഡയലോഗുകളുമായി ചിത്രത്തിന്റെ ആരംഭം മുതൽ അവസാനം വരെ ആരാധകരെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന ചിത്രമാണ് ലൂസിഫർ. അഭിനയത്തിൽ വിസ്‌മയം സൃഷ്ടിക്കുന്ന മോഹൻലാൽ എന്ന കലാകാരനെ മലയാളികൾ കാണാൻ ആഗ്രഹിച്ച രീതിയിൽ സമ്മാനിക്കാൻ പൃഥ്വിക്ക് കഴിഞ്ഞു എന്നത് മാത്രമല്ല, ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ മികവ് പുലർത്തിയ ചിത്രമായിരുന്നു ലൂസിഫർ.

ചിത്രത്തിൽ വില്ലനായി അവതരിച്ച വിവേക് ഒബ്‌റോയിയുടെ പ്രകടനവും, പി കെ ആറിന്റെ മകളും ശക്തയായ അമ്മയുമായി വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിച്ച് മഞ്ജുവും, ജതിൻ രാംദാസ് എന്ന ശക്തനായ നേതാവായി ടോവിനോയും, കൊല്ലാനും വളർത്താനുമറിയാവുന്ന നേതാവായി സായ്‌കുമാറും, സത്യാന്വേഷകനായി എത്തിയ ഇന്ദ്രജിത്തുമടക്കം എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്.