അതിമനോഹരം ഈ പ്രണയഗാനം; വീഡിയോ

ചില ഗാനങ്ങള്‍ ആസ്വാദകന്റെ ഹൃദയത്തിലേയ്ക്ക് മനോഹരമായ ഒരു മഴ പോലെ പെയ്തിറങ്ങാറുണ്ട്. ഇപ്പോഴിതാ ആസ്വാദകന്റെ മനസിലേക്ക് പെയ്തിറങ്ങുകയാണ് മനോഹരമായൊരു പ്രണയഗാനം. പതിനെട്ടാം പടി എനിന ചിത്രത്തിലെ ‘തൂമഞ്ഞു വീണ വഴിയേ…’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത്. ലോറന്‍സ് ഫെര്‍ണാണ്ടസിന്റേതാണ് ഗാനത്തിലെ വരികള്‍. പ്രശാന്ത് പ്രഭാകര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. വിജയ് യേശുദാസിന്റെ മനോഹര ആലാപനവും ഗാനത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് പതിനെട്ടാം പടി. മമ്മൂട്ടിയും പൃഥ്വിരാജും ഉണ്ണി മുകുന്ദനുമെല്ലാം അതിഥി വേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ സംവിധാനം.

ശങ്കര്‍ രാമകൃഷ്ണനാണ് പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ആര്യ, പ്രിയാമണി, അഹാന കൃഷ്ണ, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് പതിനെട്ടാംപടി. ഇതിനുപുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ആക്ഷനും സസ്‌പെന്‍സുമെല്ലാം ചിത്രത്തില്‍ ഇടംനേടിയിട്ടുണ്ട്.

Read more:മഹാരോഗങ്ങളോട് പൊരുതി ജയിച്ചവര്‍ക്ക് രോഗാനന്തരം സഹായഹസ്തവുമായി ‘അനന്തരം’: ഫ്ളവേഴ്‌സ് ടിവിയില്‍ തത്സമയം

ആഗസ്റ്റ് സിനിമാസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നതാണ് ചിത്രം. ചിത്രത്തിന് വേണ്ടിയുള്ള മമ്മൂട്ടിയുടെ പുതിയ മേക്ക് ഓവര്‍ ചലച്ചിത്രലോകത്ത് നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു. സ്‌റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടിയെ അവതരിപ്പിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന സംരംഭംകൂടിയാണ് ’18ാം പടി’. ‘കേരള കഫേ’യാണ് ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ആദ്യ ചിത്രം. ഈ ചിത്രവും തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *