സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം

July 20, 2019

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ചൊവ്വാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശവും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. കടല്‍ ക്ഷോപം രൂക്ഷമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇടുക്കിയിലും മഴ ശക്തമായി പെയ്യുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് രണ്ടര അടി ഉയര്‍ന്നു. പെരിയാറിന്റെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് അരുവിക്കര ഡാമിന്റെ ഷട്ടര്‍ തുറന്നു. കരമനയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജല അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Read more:വരവറിയിച്ച് മോഹന്‍ലാല്‍- സൂര്യ കൂട്ടുകെട്ട്; കൈയടി നേടി ‘കാപ്പാനി’ലെ ഗാനം

മലയോര മേഖലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിലിനും സാധ്യത ഉണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയുള്ള കാറ്റിനും ഇയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് മൂന്ന് ദിവംകൂടി മഴ തുടര്‍ന്നാല്‍ ഏകദേശം 40 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കും. ഇതോടെ കേരളത്തില്‍ അനുഭവപ്പെടുന്ന കാലവര്‍ഷത്തിലെ 48 ശതമാനം കുറവ് ഏകദേശം പരിഹരിക്കപ്പെടും.