ഒന്നാമനായി  “അവഞ്ചേഴ്സ്- എൻഡ് ഗെയിം”

July 21, 2019

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷൻ ഏതാണ് എന്ന  ചോദ്യത്തിന് ഇനി പുതിയ അവകാശി. വിഖ്യാത സംവിധായകനായ ജെയിംസ് കാമറൂൺ  2009 ൽ ലോക സിനിമ ലോകത്തിനു പുതിയ കാഴ്ചകൾ സമ്മാനിച്ച ‘അവതാർ’ എന്ന സിനിമയെ മറികടന്ന് ലോകത്ത് ഏറ്റവും കളക്ഷൻ നേടിയ ചിത്രമെന്ന പ്രശസ്തി സ്വാന്തമാക്കിയിരിക്കുകയാണ് ഡിസ്‌നി നിയന്ത്രണത്തിലുള്ള മാർവൽ സ്റ്റുഡിയോയുടെ  “അവഞ്ചേഴ്സ്- എൻഡ് ഗെയിം”.

സാൻഡിയാഗോയിൽ ശനിയാഴ്ച്ച നടന്ന കോമിക്- കോൺ ചടങ്ങിലാണ് മാർവൽ മേധാവി കെവിൻ ഫീജ്  ഈ ചരിത്രനേട്ടം ലോകത്തെ അറിയിച്ചത്. “മാർവൽ സ്റ്റുഡിയോ, വാൾട്ട് ഡിസ്നി സ്റ്റുഡിയോ ടീമുകൾക്ക് ഒരു വലിയ അഭിനന്ദനങ്ങൾ, അവഞ്ചേഴ്സിനെ ഉയർത്തിയ ലോകമെമ്പാടുമുള്ള ആരാധകർക്ക് നന്ദി, ചരിത്രപരമായ ഈ ഉയരങ്ങളിലേക്ക് എൻഡ് ഗെയിം,” ഡിസ്നി സ്റ്റുഡിയോയുടെ സഹ ചെയർമാനും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ അലൻ ഹോൺ പ്രസ്താവനയിൽ പറഞ്ഞു.

ചിത്രം റിലീസ് ചെയ്ത ദിവസം മുതൽ കഴിഞ്ഞ വെള്ളിയാഴ്ച വരെയുള്ള ബോക്സ് ഓഫീസ് കണക്കുപ്രകാരം ‘അവഞ്ചേഴ്സ്: എൻ‌ഡ്‌ഗെയിമി’ന്റെ മൊത്തം ആഗോള വരുമാനം2,789.2 ബില്യൺ ഡോളറാണ്. ‘അവതാർ’ 2,789.7 ബില്യൺ ഡോളറും.
500,000 ഡോളർ മാത്രം വ്യത്യാസത്തിലാണ് അവതാർ മുന്നിൽ നിൽക്കുന്നത്.
വാരാന്ത്യ ബോക്സോഫീസ് വരുമാനം വർദ്ധിച്ചു കഴിഞ്ഞാൽ ശനിയാഴ്ച അല്ലെങ്കിൽ
ഞായറാഴ്ച ഈ കുറവ് പരിഹരിക്കും (കഴിഞ്ഞ വാരാന്ത്യത്തിൽ, എൻഡ് ഗെയിം
ആഗോളതലത്തിൽ 2.8 ദശലക്ഷം ഡോളർ കൊണ്ടുവന്നിരുന്നു)

“അവഞ്ചേഴ്സ് :എൻഡ് ഗെയിം” ഈ വർഷം ഏപ്രിലിൽ ലോകമെമ്പാടും റിലീസ് ചെയ്‌തതിനു ശേഷം ലോക സിനിമ ചരിത്രത്തിലെ നിരവധി റെക്കോർഡുകളാണ് ബോക്സ് ഓഫീസിൽ സ്ഥാപിച്ചത്.

ഇപ്പോഴിതാ ആരാധകർക്ക് ഇരട്ടി സന്തോഷം പകർന്നുകൊണ്ട് മാർവൽ സ്റ്റുഡിയോസ് വരുന്നരണ്ട് വർഷത്തിൽ നാല് സിനിമകളും അഞ്ച് സീരീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.