ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ആഘോഷ പരിപാടികള്‍ക്ക് ചെന്നൈയില്‍ തുടക്കം

ഗോകുലം ഗ്രൂപ്പ് ഫൗണ്ടേഴ്‌സ് ഡേ ആഘോഷ പരിപാടികള്‍ ചെന്നൈയില്‍ ആരംഭിച്ചു. ഫ്ളവേഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഗോകുലം ഫൗണ്ടേഴ്‌സ് ഡേ സംഘടിപ്പിച്ചിരിക്കുന്നത്. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍, ആര്യ, ഫ്ളവേഴ്സ് ടിവി മാനേജിംഗ് ഡയറക്ടര്‍ ശ്രീകണ്ഠന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാണ്.

പ്രമുഖ വ്യവസായിയും ഫഌവഴ്‌സ് ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ ഗോകുലം ഗോപാലന്റെ 76ാം ജന്മ ദിനത്തോടനുബന്ധിച്ചുള്ള പരിപാടികളാണ് കേരളത്തിലും ഗോകുലം ഗ്രൂപ്പിന്റെ ഹെഡ്‌ക്വോട്ടേഴ്‌സായ ചെന്നൈയിലും നടക്കുന്നത്. ഫൗണ്ടേഴ്‌സ്‌ഡേ, സ്റ്റാഫ്‌ഡേ എന്ന രീതിയിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇന്ന് വൈകിട്ട് വരെ നീളുന്നതാണ് ചടങ്ങ്.

കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗോലുലം ഗ്രൂപ്പിന്റെ 2000 ത്തോളം വുരുന്ന സ്റ്റാഫുകളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.