ലോകകപ്പ് സെമി; 240 റൺസ് വിജയലക്ഷ്യവുമായി ഇന്ത്യ

ലോകകപ്പിലെ ആദ്യ സെമി മത്സരത്തിൽ 239 റൺസുമായി ന്യൂസീലൻഡ്. കിവീസുമായി ഏറ്റുമുട്ടാനുറച്ച് ഇന്ത്യൻ പട. കളി അവസാനിക്കുമ്പോൾ ബോൾട്ട്,  സാന്റർ എന്നിവരാണ് ക്രീസിൽ.  മാര്‍ട്ടിന്‍ ഗപ്റ്റിൽ (1), ഹെന്റി നിക്കോള്‍സ് (28), കെയ്ന്‍ വില്യംസൺ(67 ) ജെയിംസ് നിഷാമം(12) കോളിൻ ഡി ഗ്രാൻഡോം (16 ), റോസ് ടെയ്‌ലർ (74 )  ടോം ലതാം ( 10 ), മാറ്റ് ഹെൻററി (1) എന്നിങ്ങനെയാണ് റൺസ് നില

അതേസമയം ഇന്നലെ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ 46.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. കിവീസിന് ഇന്നലെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. അതേസമയം മികച്ച പ്രകടനമാണ് ഇന്ത്യൻ ബോളർമാർ പുറത്തെടുത്തത്. കളിയുടെ 17-ാം പന്തില്‍ മാത്രമാണ് ന്യൂസിലന്‍ഡിന് അക്കൗണ്ട് തുറക്കാനായത്.ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

കളിയിൽ മികച്ച പ്രകടനം മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടീമുകൾക്കൊപ്പം ഇത്തവണത്തെ ലോകകപ്പ് ആരുടെ കൈകളിലായിരിക്കും സുരക്ഷിതമെന്ന് അറിയാനുള്ള ആവേശത്തിലാണ് ഓരോ ക്രിക്കറ്റ് പ്രേമികളും.

ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഋഷഭ് പന്ത്, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുംറ എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റിൽ, ഹെന്ററി നിക്കോളാസ്, കെയ്ൻ വില്യംസൺ, റോസ് ടെയ്‌ലർ, ടോം ലഥാം, ജെയിംസ് നിഷാം, കോളിൻ ഡി ഗ്രാൻഡോം, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗുസൺ, മാറ്റ് ഹെൻററി, ട്രെന്റ് ബോൾട്ട് എന്നിവരാണ് പോരട്ടത്തിനിറങ്ങുന്ന ന്യൂസിലൻഡ് താരങ്ങൾ.