‘അനന്തരം’; ലുക്കീമിയ ബാധിച്ച ആറു വയസുകാരന് കാരുണ്യത്തിന്റെ കരസ്പർശമേകി പ്രമുഖ വ്യവസായി..

മഹാരോഗങ്ങളോട് പൊരുതുന്നവരേയും പൊരുതി ജയിച്ചവരെയും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്ന ഫ്ളവേഴ്സ് ടി വിയിലെ  അനന്തരം പരിപാടിയുടെ ഭാഗമായി നിരവധി ആളുകളാണ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. അനന്തരം പരിപാടിയിലൂടെ ലുക്കീമിയ ബാധിച്ച സഞ്ജയ് എന്ന 6 വയസുകാരനും നഷ്ടപ്പെട്ടു പോയ കളിയും ചിരിയും തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ്. മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന  പ്രമുഖ മലയാളി വ്യവസായിയാണ് ഈ കുഞ്ഞുമകന് നേരെ കാരുണ്യത്തിന്റെ സഹായ ഹസ്തവുമായി എത്തുന്നത്.

കൊല്ലം സ്വദേശികളായ ശ്രീജിത്തിന്റെയും രഞ്ജിനിയുടെയും മകനാണ്  സഞ്ജയ്. ലുക്കിമിയ പിടിപെട്ട് ചികിത്സയിലായിരുന്ന സഞ്ജയ് ആർസിസിയിലെ ചികിത്സയ്ക്കു ശേഷം പൂർണമായും രോഗവിമുക്തനായിരുന്നു, എന്നാൽ വില്ലനായി രോഗം വീണ്ടും സഞ്ജയെ പിന്തുടർന്നതോടെ ഈ കുഞ്ഞുമകന്റെ കളിയും ചിരിയും മങ്ങി.. മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക് വിധേയനായാൽ മാത്രമേ സഞ്ജയുടെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു.

ആർസിസിയിൽ മജ്ജ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ഇതു വരെ നിലവിൽ വന്നിട്ടില്ല. മറ്റേതെങ്കിലും ആശുപത്രിയിൽ വേണം ഈ ശസ്ത്രക്രിയ നടത്താൻ. എന്നാൽ ഏകദേശം 35 ലക്ഷത്തോളം രൂപ ചിലവുവരും ഈ ശസ്ത്രക്രിയ നടത്തുന്നതിന്. ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഈ ഭീമമായ തുക. ഇതുവരെയുള്ള ചികിത്സാ സഹായങ്ങൾ നാട്ടുകാരും സുഹൃത്തുക്കളും ചേർന്നാണ് നൽകിയിരുന്നത്.

ഓടികളിച്ചുനടക്കേണ്ട പ്രായത്തിൽ കിടപ്പിലായ ഈ കുഞ്ഞുമകന്റെ സ്വപ്നങ്ങൾക്ക് ചിറക് നല്കാൻ  അനന്തരം പരിപാടി ഒരു നിമിത്തമായി. ബോബ്‌സ് ക്രെയിൻ ദുബായ് ആൻഡ് അബുദാബി 50,000 രൂപ സഞ്ജയ്‌ക്ക് വേണ്ടി നൽകി. ഒപ്പം സഞ്ജയുടെ മുഴുവൻ ചികിത്സാ ചിലവും ഏറ്റെടുത്ത് മുന്നോട്ടു വന്നിരിക്കുകയാണ് ഒരു പ്രമുഖ വ്യവസായി. നിരവധി കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായ അദ്ദേഹം പേര് വെളിപെടുത്താൻ തയ്യാറല്ല.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK: PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Leave a Reply

Your email address will not be published. Required fields are marked *