രണ്ടര വയസുകാരി അദ്രികയ്ക്ക് മഹാരോഗത്തില്‍ നിന്നും കരകയറാന്‍ സഹായഹസ്തവുമായി ‘അനന്തരം’

മഹാരോഗത്തോട് പോരാടുന്ന അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് ഈ പരിപാടി സഹായകമാകുന്നത്.

കൊല്ലം സ്വദേശിനിയാണ് അദ്രിക എന്ന രണ്ടര വയസുകാരി. ജനിച്ച സമയത്ത് തലയ്ക്കുള്ളില്‍ രക്തശ്രാവം കണ്ടെത്തിയിരുന്നു. ഈ രക്തശ്രാവം അദ്രികയ്ക്ക് നിരന്തരം ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. അദ്രികയ്ക്ക് ആറ് മാസം പ്രായമായപ്പോള്‍ പിതാവ് മരിച്ചു. അമ്മ അശ്വതി മകളുടെ ചികിത്സയ്ക്കായി നെട്ടോട്ടത്തിലാണ്. ഇതിനിടയില്‍ കാന്‍സറും അശ്വതിയെ ബാധിച്ചിരുന്നു. മുത്തശ്ശി ശോഭ വീട്ടുജോലി ചെയ്താണ് ഈ കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. വിവിധ ആശുപത്രികളിലായി ലക്ഷങ്ങള്‍ ഇതിനോടകം തന്നെ അദ്രികയുടെ ചികിത്സയ്ക്കായി വേണ്ടിവന്നു. അദ്രിതയ്ക്ക് രണ്ട് കണ്ണുകള്‍ക്കും കാഴ്ചയില്ല. തന്റെ പൊന്നുമകളെ രോഗത്തില്‍ നിന്നും മോചിതയാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് അശ്വതി എന്ന അമ്മ.

അദ്രികയുടെ ചികിത്സ പൂര്‍ണ്ണമായും ഫ്ളവേഴ്‌സ് അനന്തരം ടീം ഏറ്റെടുത്തു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Leave a Reply

Your email address will not be published. Required fields are marked *