അനന്തരം :അനുവിന്‍റെ സ്വപ്‌നങ്ങള്‍ക്ക് കരുത്തേകാന്‍ അനേകര്‍

മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധിപേര്‍ക്കാണ് അനന്തരം പരിപാടി സാന്ത്വന സ്പര്‍ശമേകുന്നത്.

തിരുവനന്തപുരം സ്വദേശിയായ അനു കഴിഞ്ഞ 3 വര്‍ഷമായി അരയ്ക്കു താഴേക്ക് ചലനം നഷ്ടപ്പെട്ടു കിടപ്പിലാണ്. കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ കയര്‍ കാലില്‍ കുരുങ്ങി കിണറ്റിലേയ്ക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ചികിത്സയ്ക്കും മറ്റു ആവിശ്യങ്ങള്‍ക്കുമായി സാമ്പത്തികമായ സഹായങ്ങള്‍ ആവിശ്യമാണ്. ഫിസിയോതെറാപ്പി നിരന്തരമായി ചെയ്യേണ്ടി വരുന്നുണ്ട്. അനുവിന്റെ സഹോദരന്‍ ആണ് കാര്യങ്ങള്‍ എല്ലാം നോക്കുന്നത്. സ്വന്തമായി വീടില്ലാത്തത് കൊണ്ട് സഹോദരന്റെ ഭാര്യ വീട്ടിലാണ് താമസം.

Read more:‘അനന്തരം’: ‘ മനക്കരുത്തില്‍ തളരാത്ത ശശി കുമാറിന് സഹായഹസ്തവുമായി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് ‘

ഫ്ളവേഴ്‌സ് ടിവിയിലെ അനന്തരം പരിപാടി അനുവിന്റെ ജീവിതത്തില്‍ പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. ഈ പരിപാടിയുടെ ഭാഗമായി നിരവധി പേരാണ് അനുവിന് സഹായഹസ്തവുമായി രംഗത്തെത്തുന്നത്. അനുവിന്റെ മകന്റെ വിദ്യാഭ്യാസവും, ചിലവും ഏറ്റെടുത്ത് ശശി തോട്ടക്കാട് മുന്നോട്ട് വരുകയും, കൂടാതെ 60, 000 രൂപ ചികിത്സാസഹായവും നല്‍കുകയും ചെയ്തു. അതോടൊപ്പം അനുവിന് സൗജന്യ ചികിത്സയും ഭക്ഷണവും വാഗ്ദാനം ചെയ്ത് സഹായി ഹോസ്പിറ്റല്‍ കോയമ്പത്തൂര്‍ മുന്നോട്ടുവന്നു. ഇതിനുപുറമെ, ലക്ഷ്യ ചാരിറ്റബിള്‍ സൊസൈറ്റി വീല്‍ ചെയറും ചെറിയ രീതിയുള്ള സാമ്പത്തിക സഹായവും കൈമാറുകയും ചെയ്തു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C

Leave a Reply

Your email address will not be published. Required fields are marked *