‘അനന്തരം’: പിറന്നാള്‍ ആഘോഷം വേണ്ടെന്നുവച്ചു ആ തുകകൊണ്ട് കിടപ്പിലായ സുശീലയ്ക്ക് വാട്ടര്‍ബെഡ് നല്‍കി കുഞ്ഞു ജാന്‍വി

0

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്ളവേഴ്സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

ഓച്ചിറ പുതുപ്പള്ളിയിലുള്ള സ്വദേശിയാണ് സുശീലാമ്മ. വൃക്ക രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി കഠിന വേദനകളിലൂടെയാണ് സുശീലാമ്മ കടന്നുപോകുന്നത്. രണ്ട് കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ടു. സുശീലയുടെ ഹൃദയത്തെയും വൃക്കരോഗം ബാധിച്ചു. എട്ടരവര്‍ഷത്തോളമായി ഈ വേദനകള്‍ അലട്ടുകയാണ് സുശീലാമ്മയെ.

Read more:‘അനന്തരം’ :ശബരിദേവും കുടുംബവും ഇനി തളരില്ല; സഹായ വാഗ്ദാനങ്ങളുമായി അനേകര്‍

ഫ്ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി സുശീലയ്ക്ക് പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷയും നല്‍കുന്നു. സുശീലയെ ഫ്.ളവേഴ്‌സ് അന്നതരം ടീം ഏറ്റെടുത്തു. കിടപ്പിലായ സുശീലയ്ക്ക് അനന്തരം പരിപാടിയിലൂടെ കുഞ്ഞു ജാന്‍വി സുശീലയ്ക്ക് ഒരു വാട്ടര്‍ ബെഡ് നല്‍കി. തന്റെ പിറന്നാള്‍ ആഘോഷത്തിനുവേണ്ടി മാറ്റിവച്ച തുക ഉപയോഗിച്ചാണ് ഈ മിടുക്കി തന്നാലാവുന്ന കുഞ്ഞു സഹായം സുശീലയ്ക്ക് നല്‍കിയത്. സുശീലയെ കൂടാതെ ഏഴ് പേര്‍ക്ക് കൂടി മെഹര്‍ഖാന്‍, മനോജ്, ജാന്‍വി മനോജ് എന്നീ സ്‌പോണ്‍സര്‍മാര്‍ വാട്ടര്‍ബെഡും എയര്‍ബെഡും നല്‍കി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C