മഹാരോഗത്തോട് പോരാടുന്ന അഭിലാഷിന്‍റെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ‘അനന്തരം’

അനേകര്‍ക്ക് കാരുണ്യത്തിന്‍ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

തിരുവല്ല പുത്തൂര്‍ സ്വദേശിയാണ് അഭിലാഷ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിലേയ്ക്കുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ച ഒരു അപകടം അഭിലാഷിന്റെ ജീവിതയാത്രയില്‍ കടുത്ത വേദനകളും പ്രതിസന്ധികളുമാണ് സമ്മാനിയ്ക്കുന്നത്. പതിനാല് വയസാണ് അഭിലാഷിന്റെ പ്രായം.

Read more:രണ്ട് വൃക്കകളും തകരാറിലായ കാഞ്ചനയ്ക്ക് സഹായവുമായി ‘അനന്തരം’

ഓട്ടോറിക്ഷ ഡ്രൈവറായ പ്രാകശന്റെയും ഭാര്യ സന്ധ്യയുടെയും മൂത്ത മകനാണ് അഭിലാഷ്. അപകടത്തില്‍ അഭിലാഷിന്റെ ഇരു വൃക്കകളും തകരാറിലായി. ഒരു വൃക്ക റിമൂവ് ചെയ്തു. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് നടത്തിവരുന്നു. ശാരീരികമായ ബുദ്ധിമുട്ടുകള്‍ കാരണം അഭിലാഷിന്റെ പഠനവും കൃത്യമായ രീതിയില്‍ മുന്നോട്ട് പോകുന്നില്ല. ഇതിനോടകംതന്നെ പത്തു ലക്ഷത്തോളം രൂപ അഭിലാഷിന്റെ ചികിത്സയ്ക്കായി വേണ്ടി വന്നു. പ്രളയത്തില്‍ വീട് കൂടി നഷ്ടമായതോടെ അഭിലാഷിന്റെ കുടുംബം പ്രതിസന്ധിയിലായി. പഠനത്തില്‍ മിടുക്കനായ അഭിലാഷിന്റെ ജീവിതത്തില്‍ കൂടുതല്‍ കരുത്തായി ഇനി അനന്തരം ടീമും ഒപ്പമുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C