കാന്‍സറിനെ ചെറുത്ത് തോല്‍പിക്കാന്‍ അര്‍ച്ചനയ്ക്ക് കൂട്ടായി ഇനി ‘അനന്തര’വും

ആത്മവിശ്വാസത്തിന്റെ കരുത്തും കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശവുമായി ഫ്‌ളവേഴ്‌സ് ടിവി ആരംഭിച്ച പരിപാടിയാണ് അനന്തരം. മഹാരോഗങ്ങളോട് പൊരുതി ജീവിതം മുഴുവന്‍ ദുരിതങ്ങള്‍ സഹിച്ചവരെ രോഗാനന്തരം സംഘടിപ്പിച്ച്, അവര്‍ക്ക് മികച്ച വിനോദവും അതോടൊപ്പം ക്ലേശഭരിതമായ ആ കാലഘട്ടത്തിന് ശേഷം ജീവിക്കാന്‍ പാടുപെടുന്ന അവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സാധിക്കുന്ന ലോക മലയാളികളെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ലക്ഷ്യം. നിരവധി പേര്‍ക്കാണ് അന്തരം പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

പാലക്കാട് നെന്മാറ എന്‍ എസ് എസ് കോളേജില്‍ രമണ്ടാം വര്‍ഷ ബി എ ഇക്കണോമിക്‌സിന് പഠിക്കുമ്പോഴാണ് അര്‍ച്ചന എന്ന മിടുക്കിയെ കാന്‍സര്‍ എന്ന മഹാരോഗം പിടികൂടിയത്. 23 വയസാണ് അര്‍ച്ചനയുടെ പ്രായം. സുനില്‍ കുമാര്‍ – അമ്പിക ദമ്പതികളുടം മകളാണ് അര്‍ച്ചന. ഒരു ചെറിയ ചായക്കടയില്‍ നിന്നുള്ള വരുമാനംകൊണ്ടായിരുന്നു ഈ കുടുംബം മുന്നോട്ട് പോയിരുന്നത്. അര്‍ച്ചനയ്ക്ക് രണ്ട് സഹോദരിമാര്‍ കൂടിയുണ്ട്.

Read moreമഹാരോഗത്തോട് പോരാടുന്ന അഭിലഷിന്‍റെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ‘അനന്തരം’

അര്‍ച്ചനയുടെ രോഗം സ്ഥിരീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി സുനില്‍കുമാര്‍ മരണപ്പെട്ടു. വീടും സ്വര്‍ണ്ണവുമെല്ലാം പണയപ്പെടുത്തിയാണ് അര്‍ച്ചനയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. ചികിത്സ ഇനിയും തുടരേണ്ടതുണ്ട്. പത്ത് ലക്ഷത്തോളം തുക ആവശ്യമായി വരും ചികിത്സയ്ക്ക്. എന്നാല്‍ സാമ്പത്തികമായി ഏറെ പ്രയാസത്തിലാണ് ഈ കുടുംബം.

രോഗാവസ്ഥയിലും വിദ്യാഭ്യാസവും നല്ലൊരു ഭാവിയുമെല്ലാം സ്വപ്‌നം കാണുന്നുണ്ട് അര്‍ച്ചന. അര്‍ച്ചനയ്ക്കും കുടുംബത്തിനുമൊപ്പം അനന്തരം ടീമും ഒപ്പം ചേരുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C