തളര്‍ന്നുപോയ ബിനിലിനും കുടുംബത്തിനും ആശ്വാസമായി ‘അനന്തരം’

രോഗത്താല്‍ വലയുന്ന അനേകര്‍ക്ക് ആശ്വാസമാകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പൊരുതുന്നവരെ കണ്ടെത്തുകയും അവരെ സുമനസുകള്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു ഈ പരിപാടിയിലൂടെ. നിരവധി പേര്‍ക്കാണ് അനന്തരം പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നത്. അനന്തരം പരിപാടിയില്‍ മഹാരോഗങ്ങളോട് പൊരുതി ജയിച്ചവരെയും പൊരുതുന്നവരെയും പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിക്കുന്നു ഇവരുടെ യാതനകള്‍ മനസിലാക്കി അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടും രംഗത്തെത്തുന്നത്.

കൊല്ലം പുനലൂര്‍ സ്വദേശിയാണ് ബിനില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെന്‍രിലേറ്റരില്‍ കഴിയുന്ന അവസ്ഥയിലാണ് അനന്തരം ടീം ബിനിലിനെ സുമനസുകള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുന്നത്. കഴിഞ്ഞ ഒമ്പത് മാസത്തോളമായി കോമ സ്‌റ്റേജിലാണ് ബിനില്‍. വിദേശത്ത് ഒരു ബ്യൂട്ടി പാര്‍ലറില്‍ ജോലിചെയ്യുകയായിരുന്നു ബിനില്‍. ഭാര്യയും രണ്ട് മക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ നെടുംതൂണായിരുന്നു ബിനില്‍.

എന്നാല്‍ ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് ജോലിക്കിടെ ബിനിലിന് സ്‌ട്രോക്ക് വരുകയും തല്‍ഫലമായി ഒരു ഭാഗം തളര്‍ന്നു പോവുകയും ചെയ്തു. പിന്നീട് ശരീരത്തിലാകമാനം ആ തളര്‍ച്ച ബാധിക്കുന്നു. ബിനിലിന്റെ ഓര്‍മ്മ പോലും നഷ്ടപ്പെട്ടു. പൂര്‍ണ്ണമായും കോമ സ്‌റ്റേജിലാണ് ബിനില്‍. ഖത്തറിലെ ഹമദ് ഹോസ്പിറ്റലിലായിരുന്നു ചികിത്സ. പിന്നീട് തിരുവനന്തപുരത്തെത്തി.

Read more:ഹൃദ് രോഗത്തോട് പോരാടുന്ന ഉത്തമന് സഹായഹസ്തവുമായി ‘അനന്തരം’

സാമ്പത്തീകമായി ഏറെ പ്രയാസമനുഭവിക്കുന്ന അവസ്ഥയിലാണ് ബിനിലിന്റെ കുടുംബം. ബിനിലിന്റെ ചിക്തസയ്ക്കായി ലക്ഷങ്ങള്‍ ആവശ്യമുണ്ട്. അനന്തരം പരിപാടിയിലൂടെ സുമനസുകള്‍ ബിനിലിന് സഹായവുമായെത്തുന്നു. ബിനിലിന്റെ മകള്‍ അഖില പഠിക്കുന്ന ജിഎച്ച്എസ് പുനലൂരിലെ സുഹൃത്തുക്കളും അധ്യാപകരും ചേര്‍ന്ന് എഴുപതിനായിരം രൂപ സഹായം നല്‍കി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C