അനന്തരം: ജാന്‍സിക്ക് കാരുണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകാന്‍ അനേകര്‍

August 23, 2019

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്.

തീകൊണ്ട് മുറിവേറ്റ ജീവിതമാണ് എറണാകുളം സ്വദേശി ജാന്‍സിയുടേത്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരിക്കെയാണ് ജാന്‍സിയ്ക്ക് ഗുരുതരമായി തീ പൊള്ളലേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ ചികിത്സയിലായിരുന്ന ജാന്‍സി തിരികെ വീട്ടില്‍ എത്തിയത് ദയനീയ അവസ്ഥയിലാണ്.

മുഖത്തും ദേഹത്തുമെല്ലാം സംഭവിച്ച പൊള്ളലുകള്‍ക്ക് പുറമെ കൈവിരലുകള്‍ മടക്കുവാനോ നിവര്‍ത്തുവാനോ കഴിയാത്ത അവസ്ഥയായി. ലൂര്‍ദ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി 3 തവണ ചെയ്തുവെങ്കിലും ഇനിയും സര്‍ജറികള്‍ ആവശ്യമാണ്. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുണ്ട് ജാന്‍സിക്ക്. ഒരു കടയില്‍ താല്‍ക്കാലിക ജോലിക്കാരനായ ഭര്‍ത്താവും അമ്മയും ചികിത്സാ ചിലവുകള്‍ക്ക് നട്ടം തിരിയുകയാണ്. രണ്ട് കുട്ടികള്‍ ഉണ്ട്. ഓരോ തവണ സര്‍ജറിയ്ക്കും മറ്റുമായി അഞ്ച് ലക്ഷത്തോളം രൂപ ചിലവ് വരുന്നുണ്ട്.

Read more:അനന്തരം :സൂര്യന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് നന്മമനസ്സുകള്‍

അനന്തരത്തിലൂടെ നിരവധി പ്രേക്ഷകരാണ് സഹായവാഗ്ദാനവുമായി മുന്നോട്ട് വന്നിട്ടുള്ളത്. ജാന്‍സിക്ക് സ്വയം തൊഴിലിന് അവസരമൊരുക്കിയും സാമ്പത്തിക സഹായവുമായും നിരവധി പേര്‍ രംഗത്തെത്തുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C