അപകടം ദുരന്തങ്ങള്‍ നല്‍കിയ ജോബിന് സഹായവുമായി ‘അനന്തരം’

അനേകര്‍ക്ക് കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

അപ്രതീക്ഷിതമായി ഉണ്ടായ ഒരു ബൈക്ക് അപകടമാണ് കൊല്ലം സ്വദേശി ജോബിന്‍ എന്ന യുവാവിന്റെ സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയത്. അപകടത്തില്‍ ഗുരുതരമായി തലയ്ക്ക് പരിക്കേറ്റ ജോബിന്‍ കോമ സ്‌റ്റേജിലായിരുന്നു ഏറെക്കാലം. ആദ്യം നടന്ന ഓപ്പറേഷനിലൂടെ ജോബിന്‍ സംസാരിക്കാന്‍ കഴിയുന്ന നിലയിലായി. എന്നാല്‍ ഇപ്പോഴും കൈകാലുകള്‍ക്ക് ചലന ശേഷി തിരിച്ചുകിട്ടിയിട്ടില്ല.

Read more:തളര്‍ന്നുപോയ ഷിനുവിന് സഹായഹസ്തവുമായി ‘അനന്തരം’

ജോബിന് ഇനിയും ശസ്ത്രക്രിയകള്‍ വേണം. ചെറുപ്രായത്തില്‍ തന്നെ അച്ഛന്‍ ഉപേക്ഷിച്ചുപോയ ജോബിന് അമ്മയാണ് ഏക ആശ്രയം. എന്നാല്‍ ഭീമമായ ചികിത്സാ ചിലവ് ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ്.

അനന്തരം പരിപാടി പുത്തന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളും സമ്മാനിക്കുകയാണ് ജോബിന്‍ എന്ന യുവാവിന്. അനേകര്‍ ജോബിന് സഹായഹസ്തവുമായെത്തുന്നു.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C