ഗുരുതരമായ കാന്‍സര്‍ രോഗത്തോട് പോരാടുന്ന മനോജിന് സാന്ത്വനവുമായി സുമനസ്സുകള്‍

ഗുരുതരമായ രോഗത്തിന്റെ പിടിയിലകപ്പെട്ട് ജീവിത സ്വപ്‌നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. മഹാരോഗങ്ങളോട് പോരാടുന്നവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അനന്തരം പരിപാടി ചെയ്തുകൊടുക്കുന്നത്. അനേകര്‍ക്ക് ഈ പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നു.

കൊല്ലം ജില്ലയിലെ അഞ്ചുകല്ലുംമൂട് സ്വദേശിയാണ് മനോജ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മനോജിന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മീതെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കാന്‍സര്‍ എന്ന മാരകരോഗം പിടികൂടിയത്. കുടലിലാണ് കാന്‍സര്‍ ബാധിച്ചിരിക്കുന്നത്. ഭാര്യ വീട്ടുജോലിക്ക് പോകുമ്പോള്‍ ലഭിയ്ക്കുന്ന ചെറിയ തുക മാത്രമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. സാമ്പത്തികമായി ഏറെ പ്രയാസമനുഭവിക്കുന്ന ഈ കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് മനോജിന്റെ ചികിത്സാചിലവ്.

Read more:‘ആദർശിന് സ്കൂളിൽ പോകണം’; വൃക്കകൾ തകരാറിലായ കുഞ്ഞുമകന് സഹായ ഹസ്തവുമായി ‘അനന്തരം’

മനോജിന്റെ പ്രായമായ മാതാപിതാക്കളും രോഗാവസ്ഥയിലാണ്. അനന്തരം പരിപാടിയിലൂടെ മനോജിന്റെ അവസ്ഥ കണ്ടറിഞ്ഞ സുമനസ്സുകള്‍ സഹായഹസ്തവുമായെത്തുന്നു. കൊല്ലം രൂപത വിധവകളുടെ അമ്മ എന്നറിയപ്പെടുന്ന ഷീലയും കൊല്ലത്തെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും മനോജിന് സഹായം നല്‍കി.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C