അപകടം കവര്‍ന്നെടുത്ത രതീഷിന്‍റെ സ്വപ്നങ്ങള്‍ക്ക് പുത്തന്‍ ചിറകുകള്‍ നല്‍കി അനന്തരം

മഹാരോഗങ്ങളോട്  പോരാടുന്ന അനേകര്‍ക്ക് മുമ്പില്‍ അലിവിന്റെ വേദി ഒരുക്കുകയാണ് ഫ്ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന അനന്തരം പരിപാടി. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നത്. ഒരുപാട് പേര്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും നല്‍കുന്നുണ്ട് അനന്തരം പരിപാടി.

ആലപ്പുഴ സ്വദേശിയാണ് രതീഷ്. ഒരു അപകടമാണ് രതീഷിന്റെ സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും മീതെ കരിനിഴല്‍ വീഴ്ത്തിയത്. ജോലി കഴിഞ്ഞു വരുന്ന സമയത്തുണ്ടായ വാഹനാപകടം രതീഷിന്റെ ജീവിതത്തെയാകെ തകിടംമറിച്ചു. അപകടത്തില്‍ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. തലയിലെ പരിക്ക് പൂര്‍ണ്ണമായും ഭേദമായെങ്കില്‍ മാത്രമേ കാലിലെ ഒടിവ് പരിഹാരിക്കാനുള്ള ശസ്ത്രക്രിയ നടത്താന്‍ സാധിക്കൂ എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

Read more:‘അനന്തരം’: വേദനകളുടെ നൊമ്പരങ്ങൾ ഇല്ലാതെ ഇനി സൗമ്യ പാടട്ടെ

രതീഷിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ഈ കുടുംബം. ശസ്ത്രക്രിയകള്‍ക്കായി നിരവധി തുക ഇനിയും ആവശ്യമാണ്. അനന്തരം പരിപാടിയിലൂടെ രതീഷിന് സഹായഹസ്തവുമായി അനേകർ എത്തുന്നുണ്ട്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C