ഷൈനുവിനും കുടുംബത്തിനും ഒരു ലക്ഷം രൂപ നൽകി വാട്‌സാപ്പ് കൂട്ടായ്മ

നന്മ നിറഞ്ഞ ഒരുപാട് സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ‘അനന്തരം’ പരിപാടി ഇതിനോടകം ലോകമലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. മഹാരോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്കാണ് ഈ പരിപാടിയിലൂടെ സഹായങ്ങള്‍ ലഭിയ്ക്കുന്നത്. രോഗാവസ്ഥയില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് അനേകരാണ് സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടെത്തുന്നത്.

കണ്ണൂർ സ്വദേശിയായ ഷൈനു എന്ന യുവാവ് വർഷങ്ങളായി കിഡ്നി സംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലാണ്. അഞ്ചു വർഷമായി ഡയാലിസിസ് നടന്നുവരുകയാണ്. ഇപ്പോൾ കിഡ്‌നി ട്രാൻസ്പ്ലാന്റേഷനുമായി ബന്ധപ്പെട്ട് തുടർ ചികിത്സയ്ക്ക് ലക്ഷക്കണക്കിന് പണം ആവശ്യമാണ്. ഭാര്യയും രണ്ട് മക്കളും , രോഗിയായ ‘അമ്മയും അടങ്ങുന്നതാണ് ഷൈനുവിന്റെ കുടുംബം.

കണ്ണൂർ പുതിയതെരു സ്വദേശിയായ ഷൈനുവിന് സഹായ ഹസ്തവുമായി കണ്ണൂരിലെ ‘ആരോരുമില്ലാത്തവർ’ എന്ന വാട്സ്ആപ് കൂട്ടായ്മയും, കണ്ണൂർ ഡയാലിസിസ് ഗ്രൂപ്പും ചേർന്ന് ഒരു ലക്ഷം രൂപ സമാഹരിച്ച് അനന്തരത്തിലൂടെ ഷൈനുവിനും കുടുംബത്തിനും നൽകി.

തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഷൈനുവിന്റെ കുടുംബത്തിന് കൈമാറിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയാകുന്ന അനന്തരത്തിനും കണ്ണൂർ വാട്സ്ആപ് കൂട്ടായ്മ ആരോരുമില്ലാത്തവർക്കും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.

ഷൈനുവിനും കുടുബത്തിനും അനന്തരത്തിലൂടെ സഹായ ഹസ്തവുമായി ഇനിയും നിരവധിപ്പേർ എത്തുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU, ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C