അനന്തരം: സൂര്യന് പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച് നന്മമനസ്സുകള്‍

ഫ്ളവേഴ്‌സ് ടിവിയുടെ അനന്തരം പരിപാടി, മഹാരോഗങ്ങളോട് പോരാടുന്ന അനേകര്‍ക്കാണ് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിക്കുന്നത്.

കൊല്ലം സ്വദേശിയാണ് സൂര്യന്‍. സൂര്യനെ ഒരുവയസ്സു മുതലാണ് ദുര്‍വിധി ആക്രമിച്ചു തുടങ്ങിയത്. നട്ടെല്ല് വളയുന്ന രോഗമാണ് ഈ 10 വയസ്സുകാരന്. കോയമ്പത്തൂര്‍ ഗംഗ ആശുപത്രിയിലാണ് ഇപ്പോള്‍ ചികിത്സകള്‍ നടക്കുന്നത്. സര്‍ജറി മാത്രമാണ് സൂര്യന് ഈ രോഗാവസ്ഥയില്‍ നിന്നും മോചനം നേടാനുള്ള ഏകമാര്‍ഗം. ഒരു സര്‍ജറിക്ക് തന്നെ 50,000 രൂപയാണ് ചിലവ്. അത്തരത്തില്‍ 10 സര്‍ജറികള്‍ ചെയ്താല്‍ സൂര്യന് സാധാരണ കുട്ടികളെപ്പോലെ നടക്കാം എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വാഗ്ദാനം.

എന്നാല്‍ കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ തുക. അഞ്ച് സര്‍ജറികള്‍ കഴിഞ്ഞു സൂര്യന്. ഇനിയും നിരവധി സര്‍ജറികള്‍ ആവശ്യമാണ്. അനന്തരം പരിപാടിയിലൂടെ സൂര്യനെ കണ്ടറിഞ്ഞ് നിരവധി സുമനസ്സുകള്‍ സൂര്യന് പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിക്കുന്നു. സൂര്യന്റെ ചികിത്സാ ചിലവിനായി ചെറുതും വലുതുമായ സഹായ വാഗ്ദാനങ്ങളുമായി നിരവധി പ്രേക്ഷകരാണ് എത്തുന്നത്.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C