ഹൃദ് രോഗത്തോട് പോരാടുന്ന ഉത്തമന് സഹായഹസ്തവുമായി ‘അനന്തരം’

മഹാരോഗങ്ങളോട് പൊരുതുന്നവര്‍ക്ക് സാന്ത്വനമേകുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് അനന്തരം. നമുക്കിടയിലുള്ളവരുടെ ജീവിതസാഹചര്യങ്ങളിലേക്കും ജീവിത ക്ലേശങ്ങളിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ‘അനന്തരം’ എന്ന പരിപാടിയിലൂടെ ഫ്ളവേഴ്‌സ് ടിവി. പരസ്പരം സ്‌നേഹിക്കാനും സഹായിക്കാനും സന്നദ്ധരായിരിക്കുന്ന ലോകമെമ്പാടുമുള്ള മലയാളികളെ ഒരു വൈകാരിക കുടക്കീഴില്‍ കൊണ്ടുവരിക എന്ന ശ്രമവുമാണ് ഈ പരിപാടി. യാതൊരുവിധ വാണിജ്യ താല്‍പര്യങ്ങളുമില്ല എന്നതാണ് ‘അനന്തരം’ പരിപാടിയുടെ മുഖ്യ ആകര്‍ഷണം.

നിരവധി പേര്‍ക്കാണ് അന്തരം പരിപാടി കാരുണ്യത്തിന്റെ സാന്ത്വന സ്പര്‍ശമേകുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയാണ് ഉത്തമന്‍. ഭാര്യ ശ്രീലത. വാടകവീട്ടിലാണ് ഉത്തമന്റെയും കുടുംബത്തിന്റെയും താമസം. 2005- ല്‍ മറ്റൊരാള്‍ക്കു വേണ്ടി സ്വന്തം കിഡ്‌നി ദാനം ചെയ്തു ഉത്തമന്‍. മറ്റുള്ളവരുടെ വേദനകളെ സ്വയം വേദനയായി കാണുന്ന ഉത്തമന്‍ ഇന്ന് ഹൃദയ സംബന്ധമായ അസുഖത്തോട് പോരാടുകയാണ്.

Read more:കാന്‍സറിനെ ചെറുത്ത് തോല്‍പിക്കാന്‍ അര്‍ച്ചനയ്ക്ക് കൂട്ടായി ഇനി ‘അനന്തര’വും

രണ്ട് തവണ ഹാര്‍ട്ട് അറ്റാക്ക് മൂലം മരണത്തിന്റെ വക്കോളം എത്തിയിട്ടുണ്ട് ഉത്തമന്റെ ജീവിതം. ജോലിക്ക് പോകാനാവാത്ത വിധം രോഗം ഉത്തമനെ കീഴ്‌പ്പെടുത്തിയിരിയ്ക്കുന്നു. അടുത്ത സുഹൃത്തുക്കളുടെ കാരുണ്യത്താലാണ് ഈ കുടുംബം മുന്നോട്ടുപോകുന്നത്. നിത്യചെലവിനു പോലും ബുദ്ധിമുട്ടുകയാണ് ഈ ദമ്പതികള്‍.

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C