‘അനന്തരം’: വേദനകളുടെ നൊമ്പരങ്ങൾ ഇല്ലാതെ ഇനി സൗമ്യ പാടട്ടെ

കരുണവറ്റാത്ത സുമനസുകൾ കാരുണ്യപ്രവാഹം ചൊരിയുന്ന ഫ്‌ളവേഴ്‌സ് ടിവിയുടെ ‘അനന്തരം’ പരിപാടി ഇതിനോടകം ലോകമലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു.

തിരുവനന്തപുരം സ്വദേശിയായ സൗമ്യ നിരവധി വേദികളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംനേടിയ പാട്ടുകാരിയാണ്. ഫ്‌ളവേഴ്‌സ് ടിവിയുടെ ജനപ്രിയ പരിപാടി കോമഡി ഉത്സവത്തിലൂടെയും സുപരിചതയാണ് സൗമ്യ. കഴിഞ്ഞ കുറെ വർഷങ്ങളായി എസ് എൽ ഇ എന്ന രോഗത്തിന് അടിമയായിരിക്കുകയാണ് സൗമ്യ. ലക്ഷത്തിൽ ഒരാളിൽ മാത്രം കണ്ടുവരുന്ന ഈ രോഗത്തിന് ഇനി ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് ഡോക്ടർമാർ  നിർദ്ദേശിക്കുന്നത്. ശസ്ത്രക്രിയയ്ക്കും അതിന് ശേഷമുള്ള ഫിസിയോതെറാപ്പിക്കുമായി ഏകദേശം 10 ലക്ഷത്തോളം രൂപയോളം ആവശ്യമാണ്.

എന്നാൽ സാമ്പത്തീകമായി ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ കുടുംബത്തിന് ഈ തുക ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അനന്തരത്തിലൂടെ ലോകമലയാളികൾ ഏറ്റെടുത്തിരിക്കുകയാണ് സൗമ്യ എന്ന ഈ ഗായികയെ, ഇനി സൗമ്യ പാടും വേദനകളുടെ നൊമ്പരങ്ങൾ ഇല്ലാതെ…

ബാങ്ക് ഡീറ്റെയില്‍സ്

NAME: FLOWERS FAMILY CHARITABLE SOCIETY

BANK:PUNJAB NATIONAL BANK

ACCOUNT NO: 4291002100013564

BRANCH: KATHRIKADAVU,ERNAKULAM

IFSC CODE: PUNB0429100

ACCOUNT TYPE: CURRENT A/C