ദുരിതപ്പെയ്ത്തില്‍ കേരളം: നെഹ്‌റു ട്രോഫി ജലോത്സവം മാറ്റി

August 9, 2019

സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനെ തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി ഇത് രണ്ടാം വര്‍ഷണാണ് ജലോത്സവം മാറ്റിവയ്ക്കുന്നത്. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയായിരുന്ന നാളെയായിരുന്നു വള്ളംകലി നടത്താനിരുന്നത്. നിലവിലെ മഴയുടെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ജലോത്സവം പിന്നീട് നടത്തും.

അതേസമയം പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മത്സരവും നാളെ തുടങ്ങേണ്ടതായിരുന്നു. നെഹ്‌റു ട്രോഫി ജലോത്സവം മാറ്റിവച്ച സാഹചര്യത്തില്‍ അടുത്തയാഴ്ച നടക്കേണ്ട ലീഗിലെ രണ്ടാമത്തെ മത്സരം പുളിങ്കുന്ന് ജലോത്സവം നടക്കുമോയെന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

Read more:കണ്ണീരിലാഴ്ത്തി മഴക്കെടുതി; വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ജനിച്ച കണ്മണി നഷ്ടപെട്ടതറിയാതെ ഒരമ്മ

നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യ അതിഥിയായി എത്താനിരുന്നത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ആണ്. കേരളത്തിലെ നിലവിലെ പ്രളയസാഹചര്യം സച്ചിനെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കുട്ടനാടിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച വള്ളംകളി നവംബറിലാണ് നടന്നത്.