കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

August 8, 2019

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഴ തീവ്രമാകാൻ സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന് സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിര്‍ദേശം നൽകിയിട്ടുണ്ട്.

തൃശ്ശൂർ ,പാലക്കാട് ,കണ്ണൂർ ,വയനാട് കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. കോഴിക്കോടിന്റെയും കണ്ണൂരിന്റെയും മലയോര മേഖലയിൽ ഇന്നലെ മുതൽ ശക്തമായ മഴയായിരുന്നു. കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു.